ആരോഗ്യകരമായ കൊഴുപ്പുകൾ പ്രധാനമായും സസ്യാഹാരങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. നട്‌സ്, നെയ്യ്, അവോക്കാഡോ, ഒലിവ്, കൊഴുപ്പുള്ള മത്സ്യം, എള്ള്, സോയാബീൻ ഓയിൽ എന്നിവയെല്ലാം ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.
കൊഴുപ്പിനെ പലരും പേടിയോടെയാണ് നോക്കികാണുന്നത്. ശരീരത്തിൽ കൊഴുപ്പ് കൂടുമെന്ന് പേടിച്ച് പലരും ചില ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. കൊഴുപ്പ് ശരീരത്തിന് ദോഷം ചെയ്യുമോ? ആരോഗ്യകരവും അനാരോഗ്യകരവുമായ കൊഴുപ്പുകളെ കുറിച്ച് അധികം ആളുകൾക്കും അറിയില്ല.
തലച്ചോറിന്റെ പ്രവർത്തനം, ഹൃദയാരോഗ്യം, ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം, എല്ലുകളുടെ ആരോഗ്യം, മെറ്റബോളിസം എന്നിവയ്ക്ക് ആരോഗ്യകരമായ കൊഴുപ്പുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ കൊഴുപ്പ് വളരെ പ്രധാനമാണ്.
undefined
സസ്യങ്ങളിൽ നിന്നുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ മോശം കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ പ്രധാനമായും സസ്യാഹാരങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. നട്‌സ്, നെയ്യ്, അവോക്കാഡോ, ഒലിവ്, കൊഴുപ്പുള്ള മത്സ്യം, എള്ള്, സോയാബീൻ ഓയിൽ എന്നിവയെല്ലാം ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്. ഇതിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ മിതമായ അളവിൽ കഴിക്കാൻ ശ്രമിക്കുക.
സമൂസ, പിസ്സ, ബർഗർ തുടങ്ങിയ ജങ്ക് ഫുഡുകളിൽ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ് ലഭിക്കുന്നതിന് നെയ്യ്, അവോക്കാഡോ, പരിപ്പ് വർഗങ്ങൾ, പയർ വർഗങ്ങൾ എന്നിവ മിതമായ അളവിൽ കഴിക്കുക.
ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായി പ്രവർത്തിക്കുന്നതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. മസ്തിഷ്കാരോഗ്യത്തിനും ഹോർമോൺ ബാലൻസ് നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനമെല്ലാം ആരോഗ്യകരമായ കൊഴുപ്പുകൾ ഏറെ സഹായകമാണെന്ന് പോഷകാഹാര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യകരമായ കൊഴുപ്പുകൾക്ക് ഓർമ്മശക്തി ശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകൾ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് തിളങ്ങുന്ന ചർമ്മവും മുടിവളർച്ചയ്ക്കും സഹായിക്കുന്നു.
വെറും വയറ്റിൽ കുതിർത്ത ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ