എന്താണ് വാമ്പയര്‍ ഫേഷ്യല്‍? സുരക്ഷിതമാണോ?

By Web Team  |  First Published May 2, 2024, 12:54 PM IST

സൗന്ദര്യ വർദ്ധക ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഇത് ചിലവ് കുറഞ്ഞതും പെട്ടെന്ന് ഫലം കിട്ടുന്നതുമായ രീതിയാണെന്ന് പ്രചാരമുണ്ട്. പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ അല്ലെങ്കിൽ പിആർപി (platelet-rich plasma) എന്നും വിളിക്കപ്പെടുന്ന ഈ പ്രക്രിയ നേർത്ത വരകൾ കുറയ്‌ക്കാനും മുഖത്തെ പാടുകൾ, ചുളിവുകൾ എന്നിവ മാറ്റാനും ഫലപ്രദമാണെന്ന് പ്രചാരകർ പറയുന്നു.


വാമ്പയർ ഫേഷ്യൽ നടത്തിയ മൂന്ന് സ്ത്രീകൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ച വാർത്ത നാം അറിഞ്ഞതാണ്. യുഎസിലെ ന്യൂ മെക്സിക്കോയിലാണ് സംഭവം. ലൈസൻസില്ലാത്ത സലൂണിൽ നിന്നും വാമ്പയർ ഫേഷ്യൽ നടത്തിയ മൂന്ന് സ്ത്രീകൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. 

എന്താണ് വാമ്പയർ ഫേഷ്യൽ?

Latest Videos

' ഒരു വ്യക്തിയുടെ കൈയിൽ നിന്ന് രക്തം വലിച്ചെടുത്ത് പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ച് മൈക്രോനീഡിൽസ് ഉപയോഗിച്ച് രോഗിയുടെ മുഖത്ത് പുരട്ടുന്ന പ്രത്യേക തരം സൗന്ദര്യ വർദ്ധക പ്രക്രിയയാണ് വാമ്പയർ ഫേഷ്യൽ. ചെറിയ ഹൈപ്പോഡെർമിക് സൂചികൾ ഉപയോഗിച്ച് ചർമ്മത്തിൻ്റെ മുകളിലെ പാളികളിലേക്ക് ഇത് കുത്തിവയ്ക്കുന്നു. കൊളാജൻ, എലാസ്റ്റിൻ എന്നിവ വർദ്ധിപ്പിക്കുന്നതിനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ ഫേഷ്യൽ ചെയ്യുന്നത്...' - ഡെർമറ്റോളജിസ്റ്റും ഗുഡ്ഗാവിലെ ഒരു സ്‌കിൻ ക്ലിനിക്കിൻ്റെ സ്ഥാപകയുമായ ഡോ. നിഷിത രങ്ക  പറഞ്ഞു.

സൗന്ദര്യ വർദ്ധക ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഇത് ചിലവ് കുറഞ്ഞതും പെട്ടെന്ന് ഫലം കിട്ടുന്നതുമായ രീതിയാണെന്ന് പ്രചാരമുണ്ട്. പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ അല്ലെങ്കിൽ പിആർപി (platelet-rich plasma) എന്നും വിളിക്കപ്പെടുന്ന ഈ പ്രക്രിയ നേർത്ത വരകൾ കുറയ്‌ക്കാനും മുഖത്തെ പാടുകൾ, ചുളിവുകൾ എന്നിവ മാറ്റാനും ഫലപ്രദമാണെന്ന് പ്രചാരകർ പറയുന്നു.

ന്യൂ മെക്‌സിക്കോയിൽ വാമ്പയർ ഫേഷ്യലിനു ശേഷം സ്ത്രീകളിൽ എച്ച്ഐവി ബാധിച്ച വാർത്ത നാം അറി‍ഞ്ഞതാണ്. ഉപകരണങ്ങളുടെ തെറ്റായ കൈകാര്യം ചെയ്യൽ, പ്രത്യേകിച്ച് സൂചികൾ വീണ്ടും ഉപയോഗിക്കുന്നത്, രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ പകരും. മറ്റൊന്ന്  അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിലേക്കും നയിച്ചേക്കാമെന്ന്
ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിയിലെ ഡോ സീമ ഒബ്‌റോയ് ലാൽ പറഞ്ഞു.

സ്പാ വഴി എച്ച്ഐവി പകർന്നതാകാമെന്ന് അമേരിക്കൻ ആരോഗ്യ ഏജൻസിയായ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ഉപയോഗിച്ച ശുദ്ധീകരിക്കാത്ത സൂചികളും അണുബാധയുള്ള രക്തക്കുപ്പികളും വഴിയാകാം വൈറസ് ബാധയെന്നാണ് റിപ്പോർട്ടുകൾ.

ക്യാന്‍സർ സാധ്യത കൂട്ടും ; ഈ വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

 

click me!