രക്തത്തില്‍ ഹീമോഗ്ലോബിൻ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങള്‍ മതി...

By Web Team  |  First Published Nov 15, 2023, 10:21 AM IST

അയേൺ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയാണ് വലിയൊരു പരിധി വരെ ഹീമോഗ്ലോബിൻ കണ്ടെത്താൻ നമുക്ക് സാധിക്കുക. ഇത്തരത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ പതിവായി കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

രക്തത്തില്‍ ഹീമോഗ്ലോബിൻ അളവ് കുറയുന്നത് ആരോഗ്യത്തെ പലവിധത്തിലാണ് ബാധിക്കുക. ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതും തിരിച്ച് കാര്‍ബൺ ഡയോക്സൈഡ് ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നതിനായി ശ്വാസകോശത്തിലേക്ക് എത്തിക്കുന്നതുമെല്ലാം ഹീമോഗ്ലോബിന്‍റെ സഹായത്തോടെയാണ്. 

ഇക്കാരണം കൊണ്ട് തന്നെ രക്തത്തില്‍ ആവശ്യത്തിന് ഹീമോഗ്ലോബിൻ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതില്‍ കുറവ് സംഭവിക്കുമ്പോള്‍ ശരീരം എത്രമാത്രം ബാധിക്കപ്പെടുമെന്ന് ഇപ്പോള്‍ മനസിലാക്കാവുന്നതല്ലേയുള്ളൂ.

Latest Videos

ഒന്ന്...

ചീരയാണ് ഇങ്ങനെ കഴിക്കാവുന്നൊരു ഭക്ഷണം. അയേണിന്‍റെ നല്ലൊരു സ്രോതസാണ് ചീര. ഇത് ഹീമോഗ്ലോബിൻ കൂട്ടാൻ കാര്യമായി തന്നെ സഹായിക്കും. 

രണ്ട്...

പരിപ്പ് വര്‍ഗങ്ങളും ഹീമോഗ്ലോബിൻ കൂട്ടാനായി കഴിക്കാവുന്നതാണ്. അയേൺ, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ പരിപ്പ് വര്‍ഗങ്ങള്‍ ഹീമോഗ്ലോബിൻ കൂട്ടുന്നതിന് സഹായിക്കുന്നു. 

മൂന്ന്...

റെഡ് മീറ്റും ഇതുപോലെ ഹീമോഗ്ലോബിൻ കൂട്ടാനായി കഴിക്കാവുന്നതാണ്. ബീഫ്, മട്ടൺ എല്ലാം റെഡ് മീറ്റാണ്. അയേണിന്‍റെ മികച്ച സ്രോതസാണ് റെഡ് മീറ്റ്. ആകെ ആരോഗ്യം മെച്ചപ്പെടുത്താനും റെഡ് മീറ്റ് കഴിക്കാം. എന്നാല്‍ ചിലര്‍ക്ക് റെഡ് മീറ്റ് കഴിക്കുന്നതില്‍ ആരോഗ്യപരമായോ അല്ലാതെയോ ഉള്ള പ്രശ്നങ്ങള്‍ കാണും. അവര്‍ക്കിത് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാം. റെഡ് മീറ്റ് എപ്പോഴും മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്.

നാല്...

പംകിൻ സീഡ്സ് അഥവാ മത്തൻ വിത്തും ഹീമോഗ്ലോബിൻ കൂട്ടാൻ കഴിക്കാവുന്നതാണ്. അയേൺ, മഗ്നീഷ്യം, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാലെല്ലാം സമ്പന്നമായ മത്തൻ വിത്ത് പതിവായി കഴിക്കുന്നത് പെട്ടെന്ന് തന്നെ ഹീമോഗ്ലോബിൻ കൂട്ടാനും ആകെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

അഞ്ച്...

ഡാര്‍ക് ചോക്ലേറ്റും അയേണിന്‍റെ നല്ല ഉറവിടമാണ്. അയേൺ മാത്രമല്ല, ആന്‍റി-ഓക്സിഡന്‍റ്സുകളും ഡാര്‍ക് ചോക്ലേറ്റില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതും ഹീമോഗ്ലോബിൻ കൂട്ടാൻ ഏറെ സഹായിക്കുന്നു. 

ആറ്...

ബീൻസുകള്‍ എന്നവച്ചാല്‍ പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നതും ഇതുപോലെ ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കും. പയര്‍ വര്‍ഗങ്ങളിലെല്ലാം കാര്യമായ അളവില്‍ അയേൺ അടങ്ങിയിട്ടുണ്ട് എന്നതിനാലാണിത്. 

Also Read:- ഷുഗര്‍ കുറയ്ക്കാൻ മധുരമോ പഞ്ചസാരയോ മാത്രം കുറച്ചാല്‍ പോര; ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം :-

youtubevideo

click me!