Health Tips : ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ, വണ്ണം എളുപ്പം കുറയ്ക്കാം

By Web Team  |  First Published Aug 27, 2023, 7:59 AM IST

അവശ്യ പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന അവാക്കാഡോ ഭാരം കുറയ്ക്കാൻ മാത്രമല്ല ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.


ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ?. എങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു പഴമാണ് അവാക്കാഡോ. അവശ്യ പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന അവാക്കാഡോ ഭാരം കുറയ്ക്കാൻ മാത്രമല്ല ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പൂരിത കൊഴുപ്പിന് പകരം അപൂരിത കൊഴുപ്പ് ഉപയോഗിച്ച് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന MUFA-കൾ (മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ) അടങ്ങിയ ഭക്ഷണമാണ് അവാക്കാഡോ. ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രണവിധേയമാക്കുന്നത് അനാരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു. നാരുകളാൽ സമ്പന്നമായ അവാക്കാഡോ വിശപ്പ് നിയന്ത്രണത്തിനും കുടലിന്റെ ആരോഗ്യത്തിനും പ്രധാനമാണ്. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം, കുടൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

Latest Videos

അവോക്കാഡോയിൽ അവശ്യ ധാതുക്കൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ, സി, ഇ, കെ, ബി-വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ മെച്ചപ്പെടുത്തുകയും മെറ്റബോളിക് സിൻഡ്രോം (പ്രമേഹം, ഉയർന്ന ബിപി, പൊണ്ണത്തടി) പോലുള്ള പല രോഗങ്ങളും തടയാൻ സഹായിക്കുകയും ചെയ്യുന്നു.

ആന്റി ഓക്സിഡന്റുകളുടെയും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും സമ്പന്നമായ ഉറവിടമാണ് അവോക്കാഡോ. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്ന ബീറ്റാ-സിറ്റോസ്റ്റെറോൾ എന്ന പ്ലാന്റ് സ്റ്റിറോൾ ഇതിൽ അടങ്ങിയിരിക്കുന്നു.

കണ്ണുകൾക്ക് ഗുണം ചെയ്യുന്ന ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അവോക്കാഡോകളിൽ അടങ്ങിയിട്ടുണ്ട്. അവോക്കാഡോയിലെ പോഷകങ്ങൾ നല്ല കാഴ്ചശക്തി,  ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള കേടുപാടുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇതിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

Read more  ഈ സുഗന്ധവ്യഞ്ജനം പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും ; പഠനം
 

click me!