പുതിയ വർക്കൗട്ട് വീഡിയോകൾ നടി സുസ്മിത സെൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്നസ് നിലനിർത്താൻ ഡയറ്റിലും ഏറെ ശ്രദ്ധിക്കുന്ന നടിയാണ് സുസ്മിത സെൻ.
ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ബോളിവുഡ് നടിയാണ് സുസ്മിത സെൻ. 2023ലാണ് ഹൃദയാഘാതത്തിൽ നിന്ന് സുസ്മിത അതിജീവിച്ചത്. ഫിറ്റ് ആയി ഇരിക്കുക എന്നാൽ നിങ്ങൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് അർഥമില്ലെന്ന് സുസ്മിത സെൻ വ്യക്തമാക്കിയിരുന്നു.
ശരീരത്തിന് എന്താണ് വേണ്ടതെന്നതിനെ കുറിച്ചും അതു നൽകുന്ന സൂചനകളെ കുറിച്ചും അവബോധമുണ്ടായിരിക്കണം. താൻ എന്നും ജീവിതം ആഘോഷിക്കുന്നയാളാണ്. അതിലൊരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷേ ശരീരത്തേക്കുറിച്ചും അതിന് എന്തെല്ലാം വേണം എന്നതിനേക്കുറിച്ചും കൂടുതൽ ബോധവതിയായിട്ടുണ്ടെന്നും താരം പറഞ്ഞു.
undefined
2021-ൽ വോഗ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സുസ്മിതയുടെ ഫിറ്റ്നസ് ട്രെയിനർ നൂപുർ ശിഖരെ സുസ്മിത സെന്നിന്റെ വർക്കൗട്ട് രീതികളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. തന്റെ ഹോം ജിമ്മിൽ ആഴ്ചയിൽ നാല് സെഷനുകളിലായി രണ്ട് മണിക്കൂർ വീതം സുസ്മിത വ്യായാമം ചെയ്യാറുണ്ടെന്ന് അവർ പറഞ്ഞിരുന്നു.
ബോഡി വെയ്റ്റ് പരിശീലനത്തിനാണ് സുസ്മിത കൂടുതൽ സമയം ചെലവിടുന്നതെന്നും നൂപുർ പറഞ്ഞു. പുതിയ വർക്കൗട്ട് വീഡിയോകൾ നടി സുസ്മിത സെൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്നസ് നിലനിർത്താൻ ഡയറ്റിലും ഏറെ ശ്രദ്ധിക്കുന്ന നടിയാണ് സുസ്മിത സെൻ.
പച്ചക്കറികളും ഗ്രിൽഡ് മത്സ്യവും ദൈനംദിന ഭക്ഷണത്തിലെ പ്രധാന ഭക്ഷണങ്ങളാണ്. സുസ്മിത സെൻ ദിവസവും ധാരാളം വെള്ളം കുടിക്കാറുണ്ടെന്നും നൂപുർ പറഞ്ഞു. രാത്രിയിൽ വളരെ ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണമാണ് സുസ്മിത സെൻ കഴിക്കുന്നത്. സൂപ്പുകളും സലാഡുകളും ഗ്രിൽ ചെയ്ത പച്ചക്കറികളും ഡയറ്റിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളാണെന്ന് ഫിറ്റ്നസ് ട്രെയിനർ നൂപുർ പറഞ്ഞു.
കുട്ടിക്കാലം മുതൽക്കേ പഞ്ചസാര ഒഴിവാക്കൂ, ഇല്ലെങ്കിൽ പിന്നീട് ഈ രണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം