സ്ത്രീകൾക്ക് ഉറക്ക പ്രശ്‌നങ്ങൾ, ഉത്കണ്ഠ, ആർത്തവ ക്രമക്കേടുകൾ, ഫംഗസ് അണുബാധ, മുടികൊഴിച്ചിൽ എന്നിവ നേരിടാനുള്ള സാധ്യത കൂടുതലാണെങ്കിൽ കൊവിഡിന് ശേഷം പുരുഷന്മാർക്ക് സാധാരണയായി ശ്വാസതടസ്സം അനുഭവപ്പെടുന്നതായി പഠനങ്ങൾ പറയുന്നു.
കൊവിഡിന് ശേഷം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്. കൊവിഡ് 19 ഭേദമായവരിൽ വ്യത്യസ്തമായ പോസ്റ്റ് കൊവിഡ് സിൻഡ്രോം പ്രശ്നങ്ങളാകും നേരിടുന്നത്. പല പഠനങ്ങളും പോസ്റ്റ് കൊവിഡ് രോഗത്തിന്റെ ലക്ഷണങ്ങളും തീവ്രതയും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്ക് ഉറക്ക പ്രശ്‌നങ്ങൾ, ഉത്കണ്ഠ, ആർത്തവ ക്രമക്കേടുകൾ, ഫംഗസ് അണുബാധ, മുടികൊഴിച്ചിൽ എന്നിവ നേരിടാനുള്ള സാധ്യത കൂടുതലാണെങ്കിൽ കൊവിഡിന് ശേഷം പുരുഷന്മാർക്ക് സാധാരണയായി ശ്വാസതടസ്സം അനുഭവപ്പെടുന്നതായി പഠനങ്ങൾ പറയുന്നു.
undefined
' 45 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് പോസ്റ്റ് കൊവിഡ് സിൻഡ്രോം പ്രശ്നം കൂടുതലുമായി കാണുന്നതെന്ന് 2021-ൽ സ്പെയിനിൽ നടത്തിയ മൾട്ടിസെൻട്രിക് പഠനം സൂചിപ്പിക്കുന്നത്. കൂടാതെ, ഉറക്ക അസ്വസ്ഥതകൾ, ഹൃദയമിടിപ്പ്, ഉത്കണ്ഠ, തലവേദന, ക്ഷീണം, താഴ്ന്ന രക്തസമ്മർദ്ദം, മുടികൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നു...' - ഫരീദാബാദിലെ ഏഷ്യൻ ഹോസ്പിറ്റലിലെ ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് വിഭാഗം മേധാവി ഡോ. ചാരു ദത്ത് അറോറ പറയുന്നു.
കൊവിഡ‍് ഭേദമായ സ്ത്രീകളിൽ ആർത്തവ ക്രമക്കേടുകൾ, ഡിസ്മനോറിയ പോലുള്ള പ്രശ്നങ്ങൾ ഞങ്ങൾ കണ്ടെത്തി. പല രോഗികളിലും മുടികൊഴിച്ചിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പ്രത്യേകിച്ച് ചെറുപ്രായത്തിലുള്ളവരിലെന്നും അവർ പറഞ്ഞു.
പല വ്യക്തികളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നത് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ക്ഷീണവും ശ്വാസതടസ്സവും കൂടുതൽ നേരം നീണ്ടുനിൽക്കുന്നതായും പരാതി പറഞ്ഞു. രണ്ടാം തരംഗത്തിന് ശേഷം ജനനേന്ദ്രിയ ഫംഗസ് അണുബാധയിൽ വർദ്ധനവ് കണ്ടെത്തിയെന്നും ഡോ. അറോറ പറഞ്ഞു.
പുരുഷൻമാരേക്കാൾ സ്ത്രീകൾക്കാണ് കൊവിഡ് ശേഷമുള്ള ലക്ഷണങ്ങൾ കൂടുതൽ അനുഭവപ്പെടുന്നതെന്നും സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് കൊവിഡ് പോസ്റ്റ് ലക്ഷണങ്ങൾ കൂടുതലായി ബാധിക്കുന്നത്. മയോ ക്ലിനിക്കിൽ നടത്തിയ പഠനമനുസരിച്ച് കൊവിഡ് 19 ന് ശേഷമുള്ള ലക്ഷണങ്ങൾ - 2 മാസത്തെ അണുബാധയ്ക്ക് ശേഷം വികസിക്കുന്ന ലക്ഷണങ്ങളാണ്. സ്ത്രീകളിൽ സാധാരണമാണ്, ഇത് വീണ്ടെടുക്കാൻ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാരിലും സ്ത്രീകളിലും കൊവിഡ് ഭേദമായതിന് ശേഷം ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ താഴേപ്പറയുന്നവയാണ്...
ക്ഷീണം
പേശി വേദന
കുറഞ്ഞ രക്തസമ്മർദ്ദം
നെഞ്ച് വേദന
ശ്വാസം മുട്ടൽ
തലവേദന
Read more കൊവിഡ് ഭേദമായവരിൽ ഹൃദ്രോഗ സാധ്യത കൂടുതലോ? വിദഗ്ധർ പറയുന്നു