പ്രത്യേകിച്ച് ഹൃദയത്തിനാണ് ബിപി അധികരിക്കുന്നത് ഏറെ ഭീഷണിയാവുക. ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്) പോലുള്ള അപകടകരമായ അവസ്ഥകളിലേക്കെല്ലാം നമ്മെ നയിക്കാൻ ബിപിക്ക് സാധ്യമാണ്.
ബിപി അഥവാ രക്തസമ്മര്‍ദ്ദമുള്ളവര്‍ ജീവിതരീതികളില്‍ ഏറെ ശ്രദ്ധ വച്ചുപുലര്‍ത്തേണ്ടതുണ്ട്. ബിപി ഉയരുന്നതിലേക്ക് നയിക്കുന്ന കാര്യങ്ങളെല്ലാം നിര്‍ബന്ധമായും അകറ്റിനിര്‍ത്തണം. കാരണം ബിപി ഉയരുന്നത് ജീവന് തന്നെ ഭീഷണിയായി ഉയരുന്ന സാഹചര്യങ്ങളുണ്ടാകാം.
പ്രത്യേകിച്ച് ഹൃദയത്തിനാണ് ബിപി അധികരിക്കുന്നത് ഏറെ ഭീഷണിയാവുക. ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്) പോലുള്ള അപകടകരമായ അവസ്ഥകളിലേക്കെല്ലാം നമ്മെ നയിക്കാൻ ബിപിക്ക് സാധ്യമാണ്.
അതിനാല്‍ തന്നെ ബിപി ഉയരാതെ സൂക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതാണ് ഉചിതം. ഇത്തരത്തില്‍ ബിപി ഉയരുന്നതിലേക്ക് നയിക്കാമെന്ന് നിങ്ങള്‍ കേട്ടിരിക്കാൻ സാധ്യതയുള്ളൊരു കാര്യമാണ് രാത്രിയില്‍ നേരാംവണ്ണം ഉറങ്ങാതിരിക്കുന്നത്.
സത്യത്തില്‍ രാത്രിയില്‍ ശരിക്ക് ഉറങ്ങിയില്ല എങ്കില്‍ അത് ബിപി കൂട്ടുമോ? അങ്ങനെയൊരു 'റിസ്ക്' നിലനില്‍ക്കുന്നതാണോ?
ഉറക്കം പതിവായി ശരിയാകുന്നില്ലെങ്കില്‍ തീര്‍ച്ചയായും അത് ബിപി വ്യതിയാനങ്ങള്‍ക്ക് കാരണമായി വരാമെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇക്കാരണം കൊണ്ടുതന്നെ രാത്രിയിലെ ഉറക്കം (കുറഞ്ഞത് 7 മണിക്കൂര്‍ ) നിര്‍ബന്ധമായും ഉറപ്പിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്.
ഇപ്പോഴിതാ പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ 'ഹൈപ്പര്‍ടെൻഷനി'ല്‍ വന്നിരിക്കുന്നൊരു പഠനറിപ്പോര്‍ട്ട് നോക്കൂ. രാത്രിയില്‍ ഉറക്കം പതിവായി ശരിയല്ലെങ്കില്‍ അത് സ്ത്രീകളില്‍ നല്ലൊരു ശതമാനം പേരിലും ബിപി കൂട്ടുമെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.
25നും 42നും ഇടയ്ക്ക് പ്രായം വരുന്ന അറുപത്തി അയ്യായിരത്തിലധികം സ്ത്രീകളെയാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തതത്രേ. പതിനാറ് വര്‍ഷം നീണ്ടൊരു പഠനമായിരുന്നു ഇത്. ഇവരില്‍ പലര്‍ക്കും പഠനം തുടങ്ങുന്ന സമയത്ത് ബിപി പ്രശ്നം ഇല്ലായിരുന്നുവത്രേ. എന്നാല്‍ പിന്നീട് ബിപി പലരിലും പിടിപെട്ടു. ഇവരിലെല്ലാം തന്നെ ഉറക്കപ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് പഠനം വിലയിരുത്തുന്നു.
ഉറക്കം വരാതിരിക്കുന്ന അവസ്ഥ, ഉറക്കത്തില്‍ ഇടയ്ക്ക് ഞെട്ടിയെഴുന്നേല്‍ക്കുന്ന അവസ്ഥ, ആഴത്തിലുറക്കം കിട്ടാതിരിക്കുന്ന അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ബിപി കൂടുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങളായി പഠനം ചൂണ്ടിക്കാട്ടുന്നു.
ലിംഗഭേദത്തിന് പുറമെ പ്രായം, വംശം, ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍, ആരോഗ്യാവസ്ഥകള്‍, ശരീരഭാരം, ബിപിയുടെ പാരമ്പര്യം എന്നിങ്ങനെ പല ഘടകങ്ങള്‍ കൂടി സ്വാധീനിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. വ്യായാമമില്ലായ്മ, മോശം ഭക്ഷണരീതി എന്നിവയും ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബിപിക്ക് ആക്കം കൂട്ടുമത്രേ.
Also Read:- അള്‍സര്‍ അഥവാ കുടല്‍ പുണ്ണിന്‍റെ ലക്ഷണങ്ങള്‍ അറിഞ്ഞുവയ്ക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-