സൺ ടാൻ മാറാൻ ​ഗോതമ്പ് പൊടി മാജിക് ; ഉപയോ​ഗിക്കേണ്ട വിധം

By Web Team  |  First Published Sep 9, 2024, 11:58 AM IST

വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന ഒരു ധാതുവാണ് സിങ്ക്. 100 ഗ്രാം ഗോതമ്പ് മാവിൽ 2.96 മില്ലി ​ഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്.  


സൂര്യപ്രകാശം അമിതമായി ഏൽക്കുന്നച് മൂലം ഉണ്ടാകുന്ന ചർമ്മ പ്രശ്നമാണ് സൺ ടാൻ. അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത് ചുളിവുകൾ, സ്കിൻ ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സൺ ടാൻ അകറ്റുന്നതിന് പ്രകൃതിദത്തമായ രീതികൾ പരീക്ഷിക്കുന്നതായിരിക്കും എപ്പോഴും നല്ലതും ​ഗുണം ചെയ്യുന്നതും.

സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ ഏറ്റവും മികച്ചതാണ് ​ഗോതമ്പ്. 100 ഗ്രാം ഗോതമ്പ് മാവിൽ 0.53 മില്ലിഗ്രാം വിറ്റാമിൻ ഇ ഉണ്ട്. ചർമ്മത്തെ സംരക്ഷിക്കാനും ചർമ്മത്തെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റാണ് വിറ്റാമിൻ ഇ.

Latest Videos

ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിനും കോശങ്ങളുടെ പുനരുജ്ജീവനം പ്രോത്സാഹിപ്പിക്കുന്നതിനും ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതിനും വിറ്റാമിൻ ബി 6 പ്രധാനമാണ്. സിങ്ക് ഒരു ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുമാണ്. വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന ഒരു ധാതുവാണ് സിങ്ക്.  നൂറു ഗ്രാം ഗോതമ്പ് മാവിൽ 2.96 മില്ലി ​ഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്.  

ചർമ്മത്തിൻ്റെ നിറം നിലനിർത്തുന്നതിന് ഇരുമ്പ് പ്രധാന പങ്ക് വഹിക്കുന്നു. 100 ഗ്രാം ഗോതമ്പ് മാവിൽ 3.71 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഗോതമ്പ് പൊടിയിലെ വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ പോഷിപ്പിക്കാനും തിളങ്ങുന്ന ചർമ്മം നൽകാനും സഹായിക്കും.

സൺ ടാൻ മാറാൻ ​ഗോതമ്പ് പൊടി ഉപയോ​ഗിക്കേണ്ട വിധം...

ഒന്ന്

2 ടേബിൾസ്പൂൺ ഗോതമ്പ് മാവ് ആവശ്യത്തിന് വെള്ളത്തിൽ കലർത്തി മിനുസമാർന്ന പേസ്റ്റാക്കുക. ശേഷം സൺ ടാൻ ഉള്ള ഭാ​ഗത്ത് ഈ പേസ്റ്റ് പുരട്ടുക. ഉണങ്ങി ശേഷം കഴുകി കളയുക.

രണ്ട്

അൽപം നാരങ്ങ നീരും ​ഗോതമ്പ് പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.

മൂന്ന്

ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള മഞ്ഞളും ​ഗോതമ്പ് പൊടിയും പാലും ചേർത്ത് മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. 

30 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് വേണ്ട പ്രധാനപ്പെട്ട ആറ് വിറ്റാമിനുകൾ

 

click me!