അകാലനര അലട്ടുന്നുണ്ടോ? എങ്കിൽ നെല്ലിക്ക ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

By Web Team  |  First Published Apr 5, 2024, 10:39 AM IST

അകാലനര അകറ്റുന്നതിന് ഫലപ്രദമാണ് നെല്ലിക്ക. വിറ്റാമിൻ സി, ടാന്നിൻസ്, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും.


പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. അകാലനര ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. പോഷകാഹാരക്കുറവ്, പാരമ്പര്യം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടി നരയ്ക്കാനുള്ള പ്രധാന കാരണങ്ങളാണ്.

ശരിയായ മുടി സംരക്ഷണവും സമീകൃതാഹാരവും കൊണ്ട് സ്വാഭാവിക മുടിയുടെ നിറം തിരികെ കൊണ്ടുവരാൻ കഴിയും. അകാലനര അകറ്റുന്നതിന് ഫലപ്രദമാണ് നെല്ലിക്ക. വിറ്റാമിൻ സി, ടാന്നിൻസ്, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. അകാലനര അകറ്റുന്നതിന് നെല്ലിക്ക ഈ രീതിയിൽ ഉപയോ​ഗിക്കാം...

Latest Videos

ഒന്ന്...

മുടിക്ക് ഇരുണ്ട നിറം നൽകുന്നതിന് സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. കാരണം അവയിൽ പിഗ്മെൻ്റിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. മുടിയുടെ അകാല നരയെ ചെറുക്കാൻ നെല്ലിക്ക ഫലപ്രദമാണെന്ന് ഫാർമകോഗ്നോസി റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  ഉണക്ക നെല്ലിക്കയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകി‌കളയുക. ഇത് അകാലനര അകറ്റുന്നതിന് സഹായിക്കുന്നു.

രണ്ട്...

10 നെല്ലിക്ക വെള്ളത്തിൽ കുതിർക്കുക വയ്ക്കുക. കുതിർത്ത് ഉണക്കിയ ശേഷം നെല്ലിക്ക പൊടിക്കുക. നെല്ലിക്ക പൊടിയിൽ 2 ടീസ്പൂൺ കാപ്പിപ്പൊടിയും 3 ടീസ്പൂൺ നാരങ്ങാനീരും യോജിപ്പിക്കുക. ശേഷം നന്നായി യോജിപ്പിച്ച് ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം തല കഴുകി കളയുക. അകാലനര അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ തടയുന്നതിനും ഈ പാക്ക് സഹായിക്കും.

മൂന്ന്...

രണ്ട് ടീസ്പൂൺ നെല്ലിക്ക പേസ്റ്റും രണ്ട് ടീസ്പൂൺ സവാള ജ്യൂസും യോജിപ്പിച്ച് തലയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. അകാലനര തടയാൻ മികച്ചതാണ് ഈ പാക്ക്. 

ഉലുവ വെള്ളം വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

 

click me!