മുഖത്തെ ചുളിവുകൾ മാറാൻ കടലമാവ് ഇങ്ങനെ ഉപയോ​ഗിക്കൂ

By Web Team  |  First Published Jan 13, 2024, 12:35 PM IST

പാര്‍ശ്വഫലങ്ങളില്ലാതെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന പല പരിഹാരമാര്‍ഗങ്ങളും മികച്ച ഫലമാണ് നല്‍കുന്നത്. വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ച് ‌മുഖസൗന്ദര്യം വർദ്ധിപ്പിക്കാം...


ചർമ്മസംര​ക്ഷണത്തിനായി വിവിധ ക്രീമുകളും ഫേഷ്യലുകളും ചെയ്യുന്നവരാണ് പലരും. എപ്പോഴും വീട്ടിലുള്ള പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. പാർശ്വഫലങ്ങളില്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന പല പരിഹാരമാർഗങ്ങളും മികച്ച ഫലമാണ് നൽകുന്നത്. വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ച് ‌മുഖസൗന്ദര്യം വർദ്ധിപ്പിക്കാം...

ഒന്ന്...

Latest Videos

ചർമ്മം തിളങ്ങാൻ ഏറ്റവും മികച്ച ചേരുവകയാണ് കടലമാവ്. മുഖക്കുരു, മുഖക്കുരു വന്ന പാട്, എണ്ണമയമുള്ള ചർമ്മം അതുപോലെ ചർമ്മത്തിലെ നിറ വ്യത്യാസം എന്നീ പ്രശ്‌നങ്ങൾക്കെല്ലാം കടലമാവ് നല്ലൊരു പരിഹാര മാർഗമാണ്. ഒരു ടീസ്പൂൺ കടലമാവും ഒരു ടീസ്പൂൺ കാപ്പി പൊടിയും നന്നായി യോജിപ്പിച്ച് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. കാപ്പിപൊടിയുടെ ആന്റി ഓക്‌സിഡന്റ് സവിശേഷതകൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് സംരക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കഫീൻ ചർമ്മത്തിലെ ചുളിവുകൾ നീക്കം ബലപ്പെടുത്താൻ സഹായിക്കും.

രണ്ട്...

ഔഷധ ഗുണങ്ങൾ ധാരാളം അടങ്ങിയ തേൻ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന് ഏറെ മികച്ചതാണ്. തേനിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും ചർമ്മത്തെ വളരെയധികം സംരക്ഷിക്കും. തേനും കടലമാവും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ ചുളിവുകൾ മാറാൻ ഈ പാക്ക് സഹായിക്കും.

മൂന്ന്...

രണ്ട് ടീസ്പൂീൺ പാലും ഒരു ടീസ്പൂൺ കടലമാവും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴി‍ഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ പാൽ വളരെയധികം സഹായിക്കും. 

സ്തനാർബുദം പ്രതിരോധിക്കാം; സ്ത്രീകൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

 

click me!