‌മുടികൊഴിച്ചിലാണോ പ്രശ്നം? കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

By Web Team  |  First Published Nov 12, 2024, 5:02 PM IST

കറ്റാർവാഴയിൽ മുടിയുടെ വളർച്ച വർധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കുന്നു.


മുടിസംരക്ഷണത്തിന് സഹായിക്കുന്ന ചേരുവകയാണ് കറ്റാർവാഴ. കറ്റാർവാഴയിലെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ നൽകാൻ കറ്റാർവാഴ സഹായകമാണ്. 

കറ്റാർവാഴയിലെ ആൻ്റി ഫംഗൽ ​ഗുണങ്ങൾ താരൻ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയിൽ മുടിയുടെ വളർച്ച വർധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കുന്നു.

Latest Videos

undefined

മുടികൊഴിച്ചിൽ അകറ്റുന്നതിന് പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഹെയർ പാക്കുകൾ

ഒന്ന്

രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ യോജിപ്പിച്ച് തലയിലും മുടിയുടെ അറ്റംവരെയും പുരട്ടി മസാജ് ചെയ്യുക. മുടി വളർച്ച വേ​ഗത്തിലാക്കാൻ ഈ പാക്ക് സഹായിക്കും.

രണ്ട്

ഒരു സ്പൂൺ തേനും അൽപം കറ്റാർവാഴ ജെലും ഒരു ‌സ്പൂൺ വെളിച്ചെണ്ണയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. 20 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

മൂന്ന്

രണ്ട് സ്പൂൺ സവാള നീരിലേക്ക് അൽപം കറ്റാർവാഴ ജെൽ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോ​ഗിക്കുക.

നാല്

ഒരു ബൗളിൽ രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം തേങ്ങാപ്പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക.  

ഉച്ചഭക്ഷണത്തിന് ശേഷം അൽപം മധുരം കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ ഒരു വെറെെറ്റി ഡെസേർട്ട് കഴിച്ചാലോ?

 

click me!