പച്ചക്കറികൾ കേടാകാതിരിക്കാൻ ഇതാ ചില മാർ​ഗങ്ങൾ

By Web Team  |  First Published Mar 20, 2024, 8:55 PM IST

സവാളയും വായുസഞ്ചാരം നടക്കുന്ന വിധത്തിൽ മുറിയുടെ ഊഷ്മാവിൽ വയ്ക്കുന്നതാണ് നല്ലത്. സവാളയും ഉരുളക്കിഴങ്ങും ഒരുമിച്ചു വയ്ക്കരുത്. വളരെ സൂര്യപ്രകാശമുള്ളയിടത്ത് സവാള വയ്ക്കാതിരിക്കുന്നതാണ് നല്ലത്.


ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് പച്ചക്കറി. പച്ചക്കറികൾ പാചകം ചെയ്യുന്നത് വരെ കേടാകാതെ ഫ്രഷായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.  പച്ചക്കറികൾ കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. പിന്നീട് പാചകം ചെയ്യാനായി എടുക്കുമ്പോൾ ചീഞ്ഞിരിക്കുകയും ചിലപ്പോൾ ഇരിക്കുക. പച്ചക്കറികൾ കേടാകാതിരിക്കാൻ പരീക്ഷിക്കാൻ ഈ ടിപ്സുകൾ...

ഒന്ന്...

Latest Videos

undefined

പഴങ്ങളും പച്ചക്കറികളും ഒന്നിച്ചു വയ്ക്കുന്നത് അത്ര നല്ലതല്ല. പല പഴങ്ങളും എഥിലിൻ എന്ന വാതകം ഉത്പാദിപ്പിക്കുന്നു. ഈ വാതകം പച്ചക്കറികൾ വേഗം പഴുക്കുന്നതിന് വഴിയൊരുക്കുന്നു. അതുപോലെ തന്നെ പുതുമ നിലനിർത്തണമെങ്കിൽ മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തിൽ വേണം സൂക്ഷിക്കേണ്ടത്. 

രണ്ട്...

സവാളയും വായുസഞ്ചാരം നടക്കുന്ന വിധത്തിൽ മുറിയുടെ ഊഷ്മാവിൽ വയ്ക്കുന്നതാണ് നല്ലത്. സവാളയും ഉരുളക്കിഴങ്ങും ഒരുമിച്ചു വയ്ക്കരുത്. വളരെ സൂര്യപ്രകാശമുള്ളയിടത്ത് സവാള വയ്ക്കാതിരിക്കുന്നതാണ് നല്ലത്.

മൂന്ന്...

ചീര എപ്പോഴും പേപ്പർ ടവൽ കിട്ടിയില്ലെങ്കിൽ, കട്ടിയുള്ള പത്രക്കടലാസിൽ പൊതിഞ്ഞു സൂക്ഷിക്കുക. അധികമുള്ള ഈർപ്പം ടവ്വൽ ആഗിരണം ചെയ്യുകയും അതു വഴി പുതുമ കുറച്ചു ദിവസത്തേക്ക് നിലനിൽക്കുകയും ചെയ്യും. 

നാല്...

വെളുത്തുള്ളി സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കുക. വായുസഞ്ചാരം നടക്കുന്ന വിധത്തിൽ വേണം വെളുത്തുള്ളി സൂക്ഷിക്കാൻ. 

അഞ്ച്...

പച്ചമുളകിന്റെ തണ്ടിലാണ് ആദ്യം ബാക്ടീരിയ കടന്നു കൂടുന്നത്. അതിനാൽ പച്ചമുളക് തണ്ട് കളഞ്ഞു വേണം സൂക്ഷിക്കേണ്ടത്. കേടായ ഏതെങ്കിലും മുളകുണ്ടെങ്കിൽ അത് ആദ്യമേ കളയുക. അല്ലെങ്കിൽ മറ്റു മുളകുകളിലേക്കും അത് വ്യാപിക്കും. 

ആറ്...

മല്ലിയില വീട്ടിൽ കൊണ്ടുവന്നതിനു ശേഷം വേരുകൾ കെട്ടിന്റെ മുകളിൽ വച്ച് വെട്ടി കളയുക. നല്ല വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. കുറച്ചു സമയം ഒരു അരിപ്പയിൽ വച്ച് വെള്ളം കളയുക. പിന്നീട് ഒരു പേപ്പർ ടവ്വൽ കൊണ്ട് മുഴുവൻ വെള്ളവും ഒപ്പിയെടുക്കുക. കേടില്ലാത്ത എല്ലാ ഇലകളും ഒരു എയർ ടൈറ്റ് പാത്രത്തിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്.

ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

 

click me!