മഴക്കാലമല്ലേ, കൊതുകിനെ നിയന്ത്രിക്കാനുള്ള ചില വഴികൾ

By Web Team  |  First Published Sep 11, 2023, 11:02 AM IST

കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്. വീടിന് ചുറ്റും വെള്ളം കെട്ടി നില്‍ക്കാതെ നോക്കുകയാണ് പ്രധാന പരിഹാരം. 
 


മഴക്കാലമായതോടെ കൊതുകുശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്.. അതോടൊപ്പം അനുബന്ധമായ പല വൈറൽ പനികളും. ചിക്കൻ ഗുനിയ, ഡെങ്കി പനി, മലേറിയ തുടങ്ങിയ രോ​ഗങ്ങളെ പേടിക്കേണ്ടവയാണ്. കൊതുകുകളെ പൂർണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങൾ കൈക്കൊണ്ടാൽ അവയുടെ വ്യാപനം കുറയ്ക്കാൻ കഴിയുന്നതാണ്. വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുകയാണ് പ്രധാന പരിഹാരം. 

കൊതുകുകളുടെ പ്രജനന കാലമാണ് മഴക്കാലം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിടുന്നത്. 14 ദിവസത്തിനുള്ളിൽ കൊതുക് പൂർണവളർച്ചയെത്തും. കെട്ടികിടക്കുന്ന വെള്ളം, മലിനജലം എന്നിവ ഒഴിവാക്കുക. വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാൽ തന്നെ കൊതുകിനെ തടയാനാകും.

Latest Videos

undefined

കൊതുക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഒന്ന്...

വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കണം. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം. 

രണ്ട്...

കൊതുകുവലകൾ ഉപയോഗിച്ച് വാതിലും ജനലും മൂടുക. ജനലുകളും വാതിലുകളും സന്ധ്യയ്ക്കുമുമ്പ് അടച്ചിട്ട് അവ നേരിയ കമ്പിവലയുപയോഗിച്ചു മൂടണം.

മൂന്ന്...

സന്ധ്യാസമയത്ത് വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നതു കൊതുകിനെ അകറ്റും.

നാല്...

വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.

അഞ്ച്...

പകൽ കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ അടുക്കളയുടെ ജനാലകളും സൺഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം. കുട്ടികളും പ്രായമായവരും വീട്ടിലുണ്ടെങ്കിൽ കട്ടിലിന് ചുറ്റും കൊതുകുവല ഇടുന്നത് ഉപകരിക്കും. 

ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ പലതാണ്
 

click me!