ഉരുളക്കിഴങ്ങിൽ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദീർഘനേരം വിശപ്പ് തടയുന്നതിന് സഹായിക്കും. അമിതമായ കൊഴുപ്പുകളോ എണ്ണകളോ ഇല്ലാതെ ഉരുളക്കിഴങ്ങ് തയ്യാറാക്കുമ്പോൾ ആരോഗ്യകരമാണ്.
ഉരുളക്കിഴങ്ങ് പലരും ഭാരം കൂടുമെന്ന് പേടിച്ച് ഒഴിവാക്കാറുണ്ട്. ഉരുളക്കിഴങ്ങിനെ അങ്ങനെ മാറ്റി നിർത്തേണ്ട ആവശ്യമില്ല. കാരണം അത് ഏറെ ആരോഗ്യകരമാണ്. എന്നാൽ നമ്മൾ പാചകം ചെയ്യുന്ന രീതിയിൽ ഇത് അനാരോഗ്യകരമായി മാറിയേക്കാം. അധികം ആളുകളും ഉരുളക്കിഴങ്ങ് എണ്ണയിൽ വറുത്താണ് കഴിക്കാറുള്ളത്. ഇങ്ങനെ കഴിക്കുന്നത് ഭാരം കൂട്ടുന്നതിന് മാത്രമല്ല ഹൃദ്രോഗത്തെയും ബാധിക്കാം.
ഉരുളക്കിഴങ്ങിൽ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദീർഘനേരം വിശപ്പ് തടയുന്നതിന് സഹായിക്കും. അമിതമായ കൊഴുപ്പുകളോ എണ്ണകളോ ഇല്ലാതെ ഉരുളക്കിഴങ്ങ് തയ്യാറാക്കുമ്പോൾ ആരോഗ്യകരമാണ്. വിറ്റാമിനുകൾ സി, ബി 6, പൊട്ടാസ്യം, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉരുളക്കിഴങ്ങ് നൽകുന്നു. കൂടാതെ, ഉരുളക്കിഴങ്ങിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
undefined
നാരുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. കാരണം അവ വിശപ്പ് കുറയ്ക്കുക ചെയ്യുന്നു. ഇത് അമിത വിശപ്പ് തടയുകയും കലോറി ഉപഭോഗം കുറയുകയും ചെയ്യുന്നു.
കൂടാതെ, ഉരുളക്കിഴങ്ങ് പ്രതിരോധശേഷിയുള്ള അന്നജത്തിൻ്റെ മികച്ച ഉറവിടമാണ്. ഇത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിന് ഗുണം ചെയ്യും. മാത്രമല്ല, ഇത് ഉയർന്ന മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങ് എങ്ങനെ കഴിക്കാം?
വേവിച്ചോ ചുട്ടോ കഴിക്കാം
വെണ്ണ, ചീസ്, സോസുകൾ ചേർക്കാതെ വേവിച്ചതോ ചുട്ടതോ ആയ ഉരുളക്കിഴങ്ങ് കഴിക്കുക. ഈ രീതിയിൽ കഴിക്കുന്നത് അനാവശ്യ കലോറി കുറയ്ക്കുന്നു.
അളവ് പ്രധാനം
ഉരുളക്കിഴങ്ങ് ആവശ്യത്തിന് മാത്രം കഴിക്കുക. സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി മറ്റ് പച്ചക്കറികളും പ്രോട്ടീനുകളുമൊത്ത് ഉരുളക്കിഴങ്ങ് കഴിക്കുക. വലിയ അളവിൽ ഏതെങ്കിലും പച്ചക്കറികൾ അമിതമായി കഴിക്കുന്നത് ഒരിക്കലും ഗുണം ചെയ്യില്ല.
ഉരുളക്കിഴങ്ങിന്റെ തൊലി കഴിക്കുക
ഉരുളക്കിഴങ്ങിൻ്റെ തൊലിയിൽ നാരുകൾ അടങ്ങിയിരിക്കുന്നു. അതിനാൽ തൊലി സാലഡുകളിൽ ചേർത്തോ അല്ലാതെയോ കഴിക്കാം.
ഉരുളക്കിഴങ്ങ് ആരെക്കെയാണ് ഒഴിവാക്കേണ്ടത്?
പ്രമേഹമുള്ള ആളുകൾ ഉരുളക്കിഴങ്ങ് നിർബന്ധമായും ഒഴിവാക്കണം. ഉരുളക്കിഴങ്ങിന് സമ്പന്നമായ ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും. ദഹനപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾ ഉരുളക്കിഴങ്ങ് ഒഴിവാക്കുക.
ഉരുളക്കിഴങ്ങിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, അവ അമിതമായി കഴിക്കുന്നത് ദഹനസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ ഗ്യാസ് പ്രശ്നം അല്ലെങ്കിൽ വയറുവേദന പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും.
ഉരുളക്കിഴങ്ങ് മിതമായ അളവിൽ കഴിക്കുകയും ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കുകയും ചെയ്യുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. എന്നിരുന്നാലും, ഏന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ള ഒരു വ്യക്തി അവരുടെ ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തുന്നതിന് മുമ്പ് ഒരു ഡയറ്റീഷ്യനെ സമീപിക്കുന്നത് കൂടുതൽ നല്ലതാണ്.
പ്രാതലിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ഗുണങ്ങളറിയാം