ടൈപ്പ് 1 പ്രമേഹം, ടൈപ്പ് 2 പ്രമേഹം എന്നിങ്ങനെ രണ്ട് തരം പ്രമേഹമാണുള്ളത്. ഇതില്‍ ടൈപ്പ് 2 പ്രമേഹമാണ് അധികപേരെയും ബാധിക്കുന്നത്. ടൈപ്പ് 2 പ്രമേഹം തന്നെ ക്രമേണ ഇപ്പറയുന്നത് പോലെയുള്ള സങ്കീര്‍ണതകളിലേക്ക് കൂടുതലും നയിക്കുന്നത്.
രാജ്യത്ത് ഓരോ വര്‍ഷവും പ്രമേഹരോഗികള്‍ കൂടിവരുന്നൊരു സാഹചര്യമാണ് നിലവിലുള്ളത്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതും. മുമ്പെല്ലാം പ്രമേഹത്തെ കേവലമൊരു ജീവിതശൈലീരോഗമായാണ് നാം കണക്കാക്കിയിരുന്നത്. എന്നാലിപ്പോള്‍ സാഹചര്യങ്ങളാകെ മാറി. പ്രമേഹം ക്രമേണ വലിയ പ്രശ്നങ്ങളാണ് ആരോഗ്യത്തിന്മേലുണ്ടാക്കുകയെന്ന തിരിച്ചറിവ് ഇന്ന് ഏവര്‍ക്കുമുണ്ട്.
ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക് ) പോലുള്ള പല ഗൗരവതരമായ അവസ്ഥകളിലേക്കും പ്രമേഹം നമ്മളെയെത്തിക്കാം. കിഡ്നി ഫെയിലിയര്‍ അഥവാ വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയിലേക്കും പ്രമേഹം പലരെയും എത്തിക്കാറുണ്ട്. ഇങ്ങനെയുള്ള സങ്കീര്‍ണതകളുള്ളതിനാല്‍ തന്നെ പ്രമേഹം നിയന്ത്രിച്ചുകൊണ്ടുപോകേണ്ടത് നിര്‍ബന്ധമാണെന്ന് ഏവര്‍ക്കുമറിയാം.
ടൈപ്പ് 1 പ്രമേഹം, ടൈപ്പ് 2 പ്രമേഹം എന്നിങ്ങനെ രണ്ട് തരം പ്രമേഹമാണുള്ളത്. ഇതില്‍ ടൈപ്പ് 2 പ്രമേഹമാണ് അധികപേരെയും ബാധിക്കുന്നത്. ടൈപ്പ് 2 പ്രമേഹം തന്നെ ക്രമേണ ഇപ്പറയുന്നത് പോലെയുള്ള സങ്കീര്‍ണതകളിലേക്ക് കൂടുതലും നയിക്കുന്നത്.
പ്രമേഹരോഗികളില്‍ അഞ്ചില്‍ രണ്ട് പേര്‍ക്കെങ്കിലും ഗൗരവതരമായ വൃക്കരോഗത്തിന് സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. തുടര്‍ച്ചയായി രക്തത്തിലെ ഷുഗര്‍നില കൂടുന്നത് അനുബന്ധമായി ബിപി (രക്തസമ്മര്‍ദ്ദം), കൊളസ്ട്രോള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ഇവയെല്ലാം ചേര്‍ന്നാണ് പതിയെ ഹൃദയത്തെയും വൃക്കയെയും ബാധിക്കുന്നത്.
ഇതിനൊപ്പം അമിതവണ്ണം കൂടിയുണ്ടെങ്കില്‍ പ്രമേഹത്തിന്‍റെ അനുബന്ധപ്രശ്നങ്ങളുടെ അത് ഹൃദയത്തെ ബാധിക്കുന്നതായാലും വൃക്കയെ ബാധിക്കുന്നതായാലും തീവ്രത വര്‍ധിക്കും. അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ ഇത് കൃത്യമായി നിയന്ത്രിച്ചുനിര്‍ത്തണ്ടത് ആവശ്യമാണ്, ഒപ്പം അമിതവണ്ണം വരാതെ നോക്കുകയും വേണം.
ഭക്ഷണത്തിലാണ് പ്രമേഹരോഗികള്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തേണ്ടത്. പല ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നൊഴിവാക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ ചെയ്യണം. കൂടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും യോജിക്കുംവിധത്തിലുള്ള വര്‍ക്കൗട്ടുകളും പതിവാക്കണം. സ്ട്രെസുകളില്‍ നിന്ന് അകന്നുനില്‍ക്കാനും പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
Also Read:- രക്തത്തില്‍ ഹീമോഗ്ലോബിൻ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങള്‍ മതി...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-