കട്ടന്‍ കാപ്പി ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമോ?

By Web Team  |  First Published Oct 23, 2021, 8:25 AM IST

ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഏകദേശം നാല് ശതമാനം കുറയ്ക്കുന്നതായി ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നു. 


നമ്മളിൽ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതുതന്നെ ഒരു കാപ്പി(coffee)യിൽ ആയിരിക്കും അല്ലേ? കട്ടൻകാപ്പി(black coffee) കുടിക്കുന്നവരും, പാൽക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാൽ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ നല്ലത് കട്ടൻകാപ്പി തന്നെയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.

ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ്( belly fat) ഏകദേശം നാല് ശതമാനം കുറയ്ക്കുന്നതായി ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നു. മാനസിക പ്രശ്നങ്ങളെ ചെറുക്കുന്നതിനും കട്ടൻകാപ്പിയ്ക്ക് പ്രത്യേക കഴിവാണുള്ളത്. സന്തോഷം നൽകുന്ന ഹോർമോണുകൾ കൂടുതൽ ഉത്പാദിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ വിഷപദാർത്ഥങ്ങൾ പുറം തള്ളുന്നതിനും കട്ടൻകാപ്പി ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും.

Latest Videos

undefined

കാപ്പിയിൽ ക്ലോറോജെനിക് ആസിഡ് എന്നൊരു വസ്തു അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്ലോറോജെനിക് ആസിഡിന്റെ സാന്നിധ്യം അത്താഴത്തിനോ അതിന് ശേഷമോ ശരീരത്തിൽ ഗ്ലൂക്കോസിന്റെ ഉത്പാദനം വൈകിപ്പിക്കുന്നു. കൂടാതെ, പുതിയ കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം കുറയുകയും ശരീരത്തിലെ കലോറി കുറയുകയും ചെയ്യുന്നതായി ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോ. സിമ്രാൻ സൈനി പറഞ്ഞു.

കാപ്പിയിലെ ക്ലോറോജെനിക് ആസിഡ് ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കുന്നുവെന്നും അവർ പറഞ്ഞു.

കാപ്പിയിലെ പ്രധാന ഘടകമായ കഫീൻ ശരീരത്തിൽ പലതരത്തിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കഫീൻ നമ്മുടെ തലച്ചോറിനെയും കേന്ദ്ര നാഡീവ്യവസ്ഥയെയും സജീവമായും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്ന ഒരു സ്വാഭാവിക ഉത്തേജകമാണ്. ഇത് നമ്മുടെ ഊർജ്ജനില മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ കോഫിയ്ക്ക് കഴിവുണ്ട്. ഇത് ശരീരത്തിൽ കൂടുതൽ കൊഴുപ്പ് കത്തുന്ന എൻസൈമുകൾ പുറപ്പെടുവിക്കാൻ കാരണമാകുന്നു. ഇത് കരളിന് പ്രകൃതിദത്തമായ ക്ലെൻസറായും പ്രവർത്തിക്കുന്നു. ഇത് കരളിനെ ശുദ്ധീകരിക്കുകയും ചീത്ത കൊളസ്‌ട്രോളും അമിതമായ ലിപിഡുകളും ഇല്ലാതാക്കുകയും ചെയ്യുന്നു.

ആരോഗ്യം സംരക്ഷിക്കാൻ കഴിക്കാം നല്ല കൊഴുപ്പടങ്ങിയ ഈ ഭക്ഷണങ്ങൾ

click me!