ധാരാളം അവശ്യ പോഷകങ്ങൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് വെള്ളരിക്ക. ഇത് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും അതുവഴി സ്വാഭാവികമായും തിളങ്ങുന്ന നിറം നൽകുകയും ചെയ്യുന്നു.
ചൂടുകാലത്ത് മുഖത്തിന് കൂടുതൽ സംരക്ഷണം വേണമെന്ന് തന്നെ പറയാം. വെയിലേറ്റ് മുഖം വാടുന്നത് സ്വാഭാവികമാണ്. അമിതമായ സൂര്യപ്രകാശമേറ്റ് ചർമ്മത്തിൻ്റെ നിറത്തിലുണ്ടാകുന്ന നിറ വ്യത്യാസമാണ് സൺ ടാൻ. ഇത് മാറ്റാൻ വീട്ടിൽ തന്നെയുണ്ട് ചില പരിഹാരങ്ങൾ. വീട്ടിലെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ചില ചേരുവകൾ കൊണ്ട് മുഖം സുന്ദരമാക്കാം...
ഒന്ന്...
undefined
കാപ്പിപൊടിയാണ് ആദ്യത്തെ ചർമ്മ സംരക്ഷണ ചേരുവ എന്ന് പറയുന്നത്. ചർമ്മത്തിന് ഉന്മേഷം നൽകാൻ ഏറെ മികച്ചതാണ് കാപ്പിപൊടി. ചർമ്മത്തിലെ സൺ ടാൻ ഇല്ലാതാക്കാൻ നല്ലൊരു സ്ക്രബായി പ്രവർത്തിക്കാൻ കാപ്പിപൊടിയ്ക്ക് കഴിയും. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കാപ്പിപൊടി. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കാപ്പി പൊടിയും കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തിട്ട ശേഷം മസാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. സൺടാൻ നീക്കം ചെയ്യാൻ മികച്ച ഫേസ് പാക്കാണിത്.
രണ്ട്...
വെള്ളരിക്ക ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തെയും സംരക്ഷിക്കുന്നു. ധാരാളം അവശ്യ പോഷകങ്ങൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് വെള്ളരിക്ക. ഇത് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും അതുവഴി സ്വാഭാവികമായും തിളങ്ങുന്ന നിറം നൽകുകയും ചെയ്യുന്നു. ദിവസവും മുഖത്ത് വെള്ളരിക്ക നീര് ഉപയോഗിച്ച് മസാജ് ചെയ്യുക. ഇത് ചർമ്മത്തെ സുന്ദരമാക്കുന്നു.
മൂന്ന്...
മുഖക്കുരു തടയാനും സുന്ദരമായ തിളക്കം നൽകാനും, എണ്ണമയം കുറയ്ക്കാനും, പ്രായമാകൽ ലക്ഷണങ്ങൾ വൈകിപ്പിക്കാനും തക്കാളി സഹായിക്കും. തക്കാളിയുടെ പൾപ്പിൽ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ സവിശേഷതകൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനെതിരെ പ്രവർത്തിക്കുന്നു. തക്കാളി മുഖത്തെ അധിക എണ്ണയും അഴുക്കും കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും തക്കാളി നീര് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഇത് മുഖത്തെ കരുവാളിപ്പും കറുപ്പും അകറ്റും.
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ