Health Tips: മഴക്കാലത്ത് ഡെങ്കിപ്പനിയെ സൂക്ഷിക്കുക, കൊതുകിനെ തുരത്താന്‍ ഇതാ ചില വഴികൾ

By Web Team  |  First Published May 28, 2024, 9:36 AM IST

വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്. 


മഴക്കാലമായതോടെ കൊതുകുശല്യം രൂക്ഷമായിരിക്കുകയാണ്. ഒപ്പം അനുബന്ധമായ പല വൈറൽ പനികളും. ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, മലേറിയ തുടങ്ങിയ പല രോഗങ്ങളും പരത്തുന്നത് കൊതുകുകളാണ്. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ത്രീവമായ പനി, കടുത്ത തലവേദന, കണ്ണുകളുടെ പുറക് വശത്തെ വേദന, ശരീര വേദന, സന്ധികളിലും പേശികളിലും വേദന, വിട്ടുമാറാത്ത ക്ഷീണം, തൊലിപ്പുറത്തെ ചുവന്ന പാടുകള്‍, ഓക്കാനവും ഛർദിയും തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.

വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്. 

Latest Videos

കൊതുകിനെ തുരത്താന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്: 

വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുക എന്നതാണ് പ്രധാനമായി ചെയ്യേണ്ടത്. സെപ്റ്റിക് ടാങ്കുകള്‍, വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍, തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങള്‍ തുടങ്ങിയവയെല്ലാം അടച്ചുവയ്ക്കണം. 

രണ്ട്:

വാതിലുകളും ജനലുകളും എപ്പോഴും അടച്ചിടുക. അല്ലെങ്കില്‍ കൊതുകുവലകൾ ഉപയോഗിച്ച് വാതിലും ജനലുകളും മൂടുക. 

മൂന്ന്: 

കുട്ടികളും പ്രായമായവരും വീട്ടിലുണ്ടെങ്കിൽ കട്ടിലിന് ചുറ്റും കൊതുകുവല ഇടുന്നതും നല്ലതാണ്.  

നാല്:

സന്ധ്യാസമയത്ത് വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നതു കൊതുകിനെ അകറ്റാന്‍ സഹായിക്കും.

അഞ്ച്: 

വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം. 

ആറ്: 

ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. അതിനാല്‍ ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വയ്ക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും.

ഏഴ്:

കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇതിനായി ഇവ തുറന്ന ബൗളിൽ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റിയേക്കാം. 

Also read: ഹീമോഫീലിയ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍

youtubevideo


 

click me!