തൈരിലെ അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചർമ്മത്തെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.
കാൽസ്യം, പ്രോട്ടീൻ, വിവിധ അവശ്യ വിറ്റാമിനുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് തൈര്. ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകാൻ കഴിയുന്ന വിറ്റാമിൻ ഡി തെെരിൽ അടങ്ങിയിട്ടുണ്ട്. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും ചുളിവുകൾക്കെതിരെയും വാർദ്ധക്യത്തിൻ്റെ ആദ്യ ലക്ഷണങ്ങൾക്കെതിരെ പോരാടാനും സഹായിക്കുന്നു. ഇതുകൂടാതെ, ലാക്റ്റിക് ആസിഡ് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മൃദുലമാക്കുകയും ചെയ്യുന്നു. ഇത് മുഖത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കുകയും ചർമ്മത്തിലെ ചുവപ്പ് കുറയ്ക്കുകയും ടാനിംഗ് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
തെെര് ഒരു മോയ്‌സ്ചുറൈസറായി പ്രവർത്തിക്കുന്നു. ചർമ്മത്തിൽ നിന്ന് ഈർപ്പം നഷ്ടപ്പെട്ടതായി തോന്നുന്നുവെങ്കിൽ തൈര് ഉപയോഗിക്കാവുന്നതാണ്. തൈര് ദിവസവും മുഖത്ത് പുരട്ടുന്നത് ചർമ്മം ലോലമാകാൻ സഹായിക്കും. തൈരിലെ ലാക്റ്റിക് ആസിഡ്. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ മിനുസമാർന്നതാക്കാനും സഹായിക്കും. തൈരിലെ അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചർമ്മത്തെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.
മുഖകാന്തി കൂട്ടാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഫേസ് പാക്കുകൾ...
ഒന്ന്...
രണ്ട് ടേബിൾസ്പൂൺ തൈര് ഒരു ടേബിൾ സ്പൂൺ തേനിൽ യോജിപ്പ് 10 മിനുട്ട് നേരം മാറ്റിവയ്ക്കുക. ശേഷം ഈ പാക്ക മുഖത്ത് പുരട്ടി ഏകദേശം 20 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകി കളയുക. തേനിന് ചർമ്മത്തിൽ ജലാംശം നിലനിർത്തുവാനുള്ള കഴിവും, ഔഷധ ഗുണങ്ങളും ഉണ്ട്. മുഖകാന്തി കൂട്ടാൻ മികച്ച പാക്കാണിത്.
രണ്ട്...
ഒരു ടേബിൾ സ്പൂൺ കടലമാവ് തൈരിൽ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ മുഖം കഴുകുക. കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു. കടലപ്പൊടിയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ പ്രായമാക്കൽ ലക്ഷണങ്ങൾ ഒരു പരിധി വരെ തടയാൻ സഹായിക്കും.
വേനൽക്കാലത്തെ മൈഗ്രേയ്ന്‍ പ്രശ്നം മറികടക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?