ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും മുട്ട പ്രാതലിൽ ഉൾപ്പെടുത്തുന്നത് ഊർജം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. പേശികളുടെ വളർച്ചയ്ക്കും പ്രോട്ടീൻ സഹായിക്കുന്നു. ഉയർന്ന പ്രോട്ടീനുള്ളതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാനും പേശികളുടെ വളർച്ചയ്ക്കും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചറിയാം...
മുട്ട...
undefined
പ്രോട്ടീനും മറ്റ് അവശ്യ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും മുട്ട പ്രാതലിൽ ഉൾപ്പെടുത്തുന്നത് ഊർജം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
തെെര്..
തൈര് കുടലിന്റെ ആരോഗ്യത്തിന് സഹായകമാണ്. ഇത് പ്രോട്ടീൻ്റെ മികച്ച ഉറവിടം കൂടിയാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഉച്ചഭക്ഷണത്തിനൊപ്പം തെെര് ചേർക്കുക.
പയർ വർഗങ്ങൾ...
ബീൻസ്, പയർ എന്നിവ പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ്. സാലഡുകളിലോ കറികളിലോ ഇവ ചേർത്ത് കഴിക്കാവുന്നതാണ്.ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും പയർവർഗങ്ങളിൽ അടങ്ങിയിരിക്കുന്നു.
ഗ്രീൻ പീസ്...
പ്രോട്ടീൻ മാത്രമല്ല, ഗ്രീൻ പീസ് നാരുകളും മറ്റ് അവശ്യ പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ്. ഗ്രീൻ പീസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഓട്സ്...
ഓട്‌സ് ആരോഗ്യകരവും പ്രോട്ടീനാൽ സമ്പന്നവുമാണ്. കൂടാതെ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് കുറയ്ക്കാനും സഹായകമാണ്.
ഹൃദയത്തിൽ ബ്ലോക്ക് ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ