എല്ലിനെ ബാധിക്കുന്ന ക്യാൻസര്‍ ലക്ഷണങ്ങള്‍ അറിയാം; അധികവും ബാധിക്കുന്നത് കുട്ടികളെ...

By Web Team  |  First Published Jul 18, 2023, 11:51 AM IST

മിക്ക ക്യാൻസര്‍ കേസുകളിലും രോഗം വൈകി കണ്ടെത്തുന്നു എന്നതാണ് ചികിത്സയില്‍ വലിയ തിരിച്ചടിയാകുന്നത്. പല ക്യാൻസറുകള്‍ക്കും ആദ്യഘട്ടത്തില്‍ പ്രകടമായ ലക്ഷണങ്ങളില്ലാത്തതും, നിസാരമായ ലക്ഷണങ്ങളെ ആളുകള്‍ അവഗണിക്കുന്നതുമെല്ലാം രോഗം വൈകി മാത്രം കണ്ടെത്തുന്നതിലേക്ക് നയിക്കുന്നു. 


ക്യാൻസര്‍ ഏത് തരത്തിലുള്ളതായാലും ഇന്ന് ഫലപ്രദമായ ചികിത്സ നേടാനുള്ള അവസരങ്ങള്‍ പലതുണ്ട്. എന്നാല്‍ സമയബന്ധിതമായി ക്യാൻസര്‍ രോഗം നിര്‍ണയിക്കാൻ സാധിച്ചെങ്കില്‍ മാത്രമേ ഫലപ്രദമായചികിത്സയിലേക്കും കടക്കാനാകൂ. 

മിക്ക ക്യാൻസര്‍ കേസുകളിലും രോഗം വൈകി കണ്ടെത്തുന്നു എന്നതാണ് ചികിത്സയില്‍ വലിയ തിരിച്ചടിയാകുന്നത്. പല ക്യാൻസറുകള്‍ക്കും ആദ്യഘട്ടത്തില്‍ പ്രകടമായ ലക്ഷണങ്ങളില്ലാത്തതും, നിസാരമായ ലക്ഷണങ്ങളെ ആളുകള്‍ അവഗണിക്കുന്നതുമെല്ലാം രോഗം വൈകി മാത്രം കണ്ടെത്തുന്നതിലേക്ക് നയിക്കുന്നു. 

Latest Videos

വര്‍ഷത്തിലൊരിക്കലെങ്കിലും നമ്മുടെ ആകെ ആരോഗ്യാവസ്ഥ മെഡിക്കലി വിലയിരുത്താൻ സമയവും പണവും കണ്ടെത്തുക എന്നതാണ് ഇത്തരത്തില്‍ ക്യാൻസര്‍ പോലുള്ള ഗൗരവമായ രോഗങ്ങള്‍ വൈകി കണ്ടെത്തുന്ന അവസ്ഥയെ പരിഹരിക്കാൻ ചെയ്യാവുന്ന ഒരു കാര്യം. പല ആരോഗ്യപ്രശ്നങ്ങളെയും രോഗങ്ങളെയും ചെക്കപ്പിലൂടെ നേരത്തെ തന്നെ തിരിച്ചറിയാൻ നമുക്ക് സാധിക്കും.

എന്തായാലും ഇപ്പോള്‍ എല്ലുകളെ ബാധിക്കുന്ന ക്യാൻസറിന്‍റെ ചില ലക്ഷണങ്ങളിലേക്കാണ് കടക്കുന്നത്. അധികവും ഇത് കുട്ടികളെയോ കൗമാരക്കാരെയോ ആണ് ബാധിക്കുന്നത്. മുതിര്‍ന്നവരില്‍ കാണില്ല എന്നല്ല, പക്ഷേ അധികകേസുകളും കുട്ടികളിലാണ് കാണപ്പെടുന്നത്. 

എല്ല് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍...

എല്ലുകളെ ബാധിക്കുന്ന ക്യാൻസറിനും നേരത്തെ സൂചിപ്പിച്ചത് പോലെ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ മനസിലാക്കാൻ പ്രയാസം തന്നെ. എങ്കിലും ചില സൂചനകള്‍ കാണുന്നപക്ഷം നമുക്കത് പരിശോധിക്കാൻ സാധിക്കും.

അധികവും എല്ല് ക്യാൻസര്‍ ബാധ തുടങ്ങുന്നത് നീളം കൂടിയ എല്ലുകളില്‍ നിന്നാണ്. കാലിലെ എല്ല്, കയ്യിലെ എല്ല് പോലൊക്കെ. എവിടെയാണ് ട്യൂമറുണ്ടാകുന്നത് എങ്കില്‍ അവിടെ പുറത്തേക്കായി മുഴ കാണാനുള്ള സാധ്യതയുണ്ട്. ഇത് ചിലരില്‍ വേദനയുള്ളതായിരിക്കും. മറ്റ് ചിലരില്‍ അത്ര വേദന കാണുന്നതായിരിക്കില്ല. എന്തായാലും കൈകാലുകളില്‍ ഇത്തരത്തിലുള്ള വളര്‍ച്ചകള്‍ കണ്ടാല്‍ പരിശോധന നിര്‍ബന്ധമെന്ന് ചുരുക്കം. കൈകാലുകളില്‍ മാത്രമല്ല ശരീരത്തിലെവിടെ അസാധാരണമായ വളര്‍ച്ച കണ്ടാലും അത് ക്യാൻസറസ് ആണോയെന്ന പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്. 

ക്യാൻസറസ് ആയ ട്യൂമര്‍ എവിടെയാണ് ഉണ്ടായിരിക്കുന്നത് എങ്കില്‍ അവിടെ പുറമേക്ക് മുഴ കണ്ടില്ലെങ്കില്‍ പോലും നീര് വയ്ക്കാനും വേദന അനുഭവപ്പെടാനും സാധ്യതയുണ്ട്. ആദ്യമൊക്കെ വേദന വന്നുപോകും. ചലനങ്ങള്‍ക്ക് പരിമിതിയും നേരിടും. എന്നാല്‍ പിന്നെപ്പിന്നെ ഈ വേദന മാറാതിരിക്കും. ഇത്തരം സാഹചര്യത്തിലേക്ക് എത്തും മുമ്പ് തന്നെ ഡോക്ടറെ കാണാൻ ശ്രമിക്കുക. 

കുട്ടികളിലാണെങ്കില്‍ അധികവും കാല്‍മുട്ടിനും പരിസരത്തുമായി തന്നെയാണ് ഇങ്ങനെ മുഴയും നീരുമെല്ലാം കാണാറ്. പലരും ഇത് നിസാരമാക്കി കളയാറുമുണ്ട്. 

എല്ല് ക്യാൻസര്‍ സന്ധികള്‍ക്ക് സമീപത്തായാണ് ഉണ്ടാകുന്നതെങ്കില്‍ ഇവിടെ സന്ധികളിലും വീക്കം കാണാം. പൊതുവില്‍ എല്ല് ക്യാൻസറില്‍ ശ്രദ്ധിക്കേണ്ടത് എല്ലുകള്‍ക്കോ സന്ധികള്‍ക്കോ സമീപത്തായുള്ള വളര്‍ച്ച, നീര്, വേദന, ചലനങ്ങള്‍ക്ക് പരിമിതിയുണ്ടാകുന്നുണ്ടോ എന്നീ കാര്യങ്ങളൊക്കെയാണ്.

ഇതിന് പുറമെ മറ്റ് പല ക്യാൻസറിലുമെന്ന പോലെ അസഹനീയമായ തളര്‍ച്ച, പെട്ടെന്ന് ശരീരഭാരം കുറയുക, ഇടയ്ക്കിടെ പനി, അസ്വസ്ഥത, വിളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഉണ്ടോയെന്ന് പരിശോധിക്കണം. 

Also Read:-ടോയ്‍ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകുന്ന ശീലമുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

tags
click me!