ആദ്യമായി നമ്മുടെ മാനസികാവസ്ഥയാണ് മെച്ചപ്പെടുത്തേണ്ടത്. സ്ട്രെസ് നല്ലതുപോലെ നിയന്ത്രിക്കണം. ഉറക്കം കൃത്യമല്ലെങ്കില്‍ അതും ക്രമീകരിക്കണം.
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവയില്‍ പലതും നമുക്ക് നിസാരമായി തന്നെ എടുക്കാൻ സാധിക്കുന്നവയായിരിക്കും. എന്നാല്‍ എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇങ്ങനെ നിസാരമായി എടുക്കരുത്. പലകും ക്രമേണ ഭാവിയില്‍ ഗുരുതരമായി വരാവുന്നതാണ്.
ഇത്തരത്തില്‍ നമ്മള്‍ നിസാരമായി കണക്കാക്കുന്ന ക്ഷീണത്തിന് കാരണമായി വരുന്നൊരു അവസ്ഥയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 'ക്രോണിക് ഫാറ്റിഗ് സിൻഡ്രോം' എന്നാണീ അവസ്ഥ അറിയപ്പെടുന്നത്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 'ഫാറ്റിഗ്' അഥവാ തളര്‍ച്ച തന്നെയാണ് ഈ അവസ്ഥയുടെ പ്രധാന പ്രശ്നം.
'മയാള്‍ജിക് എൻസെഫലോമയലൈറ്റിസ്' എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. വിശ്രമിച്ചാലോ- അല്ലെങ്കില്‍ ശരീരം ശ്രദ്ധിച്ചാല്‍ പോലും മാറാത്ത, ആറ് മാസമോ അതിലധികമോ നീണ്ടുനില്‍ക്കുന്ന കടുത്ത ക്ഷീണവും ഓര്‍മ്മക്കുറവും കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാൻ കഴിയാത്ത അവസ്ഥയുമെല്ലാമാണ് ക്രോണിക് ഫാറ്റിഗ് സിൻഡ്രോത്തിന്‍റെ ലക്ഷണങ്ങള്‍.
എന്തുകൊണ്ടാണ് ഇത് പിടിപെടുന്നത് എന്നതിന് കൃത്യമായ വിശദീകരണം നല്‍കാൻ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല. ചില വൈറല്‍ അണബാധകളുടെയും, നമ്മുടെ രോഗ പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെയും ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെയും മാനസികാവസ്ഥകളുടെയുമെല്ലാം 'കോംബോ' ആയിട്ടാണ് ക്രോണിക് ഫാറ്റിഗ് സിൻഡ്രോം കണ്ടുവരുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കാരണം കൃത്യമായി അറിയാത്തതിനാല്‍ തന്നെ ഇതിന് വളരെ ഫലപ്രദമായ ചികിത്സയില്ല എന്ന് പറയാം. എന്നാലോ, ചില ചികിത്സാരീതികളിലൂടെയും ജീവിതരീതികളിലൂടെയും മോശം അവസ്ഥകളെ മറികടക്കാനും സാധിക്കും. എന്നാലിതത്ര നിസാരമല്ല കെട്ടോ.
ആദ്യമായി നമ്മുടെ മാനസികാവസ്ഥയാണ് മെച്ചപ്പെടുത്തേണ്ടത്. സ്ട്രെസ് നല്ലതുപോലെ നിയന്ത്രിക്കണം. ഉറക്കം കൃത്യമല്ലെങ്കില്‍ അതും ക്രമീകരിക്കണം. ഇതിന് പുറമെ ജോലിഭാരം, മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്ന മറ്റ് കാര്യങ്ങള്‍ എല്ലാം ഒഴിവാക്കണം. നമുക്ക് ചെയ്യാവുന്ന അത്രയും ജോലികളും ഉത്തരവാദിത്തങ്ങളും മാത്രം ഏറ്റെടുക്കുക.
ആരോഗ്യകരമായ ഭക്ഷണം, പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ വ്യായാമം, വെള്ളം, മനസിന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ എന്നിവയെല്ലാം ഉറപ്പാക്കുക. ചികിത്സയുടെ ഭാഗമായ തെറാപ്പിയും മറ്റും മുടങ്ങാതെ പിന്തുടരുകയും വേണം. ഒരു രോഗം എന്നതിലപ്പുറം രോഗാവസ്ഥ, അല്ലെങ്കില്‍ ഒരു അവസ്ഥയായി വേണം ക്രോണിക് ഫാറ്റിഗ് സിൻഡ്രോത്തെ കാണാൻ. അതിന് അനുസരിച്ച് ജീവിതരീതികള്‍ കൂടി മാറ്റാൻ സാധിച്ചാല്‍ ഇതൊരു വെല്ലുവിളി അല്ലാതായി മാറും.
Also Read:- വയര്‍ കുറയ്ക്കാനുള്ള ഒരുക്കത്തിലാണോ? ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-