Heart Disease Risk Factors : ശ്രദ്ധിക്കൂ, ഇവ ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ

By Web Team  |  First Published Jul 3, 2022, 1:15 PM IST

പുകവലിയും ഉയർന്ന കലോറി ഭക്ഷണവും മാത്രമല്ല, ഉറക്കത്തിന്റെ ദൈർഘ്യം പോലും ഹൃദയാരോഗ്യത്തെ നിർണ്ണയിക്കുന്നുവെന്ന് ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. ബ്രയാൻ പിന്റോ പറഞ്ഞു. 


ഏറ്റവും കൂടുതൽ ആളുകൾ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി കണ്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. പല കാരണങ്ങൾ കൊണ്ട് ഹൃദ്രോ​ഗം ഉണ്ടാകാം. പുകവലി, ഭക്ഷണക്രമം, അമിതവണ്ണം, രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയാണ് ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നതെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു. എന്നാൽ ഉറക്കക്കുറവും ഹൃദ്രോഗ സാധ്യത കൂട്ടുന്നതായി വിദ​ഗ്ധർ പറയുന്നു.

ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് ഹൃദയാഘാതം, ആസ്ത്മ, വിഷാദം എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറയാനുള്ള സാധ്യത കൂടുതലാണ്. അത് മാത്രമല്ല ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി എഎച്ച്‌എയുടെ പിയർ-റിവ്യൂഡ് ജേണലായ 'സർക്കുലേഷൻ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Latest Videos

പുകവലിയും ഉയർന്ന കലോറി ഭക്ഷണവും മാത്രമല്ല, ഉറക്കത്തിന്റെ ദൈർഘ്യം പോലും ഹൃദയാരോഗ്യത്തെ നിർണ്ണയിക്കുന്നുവെന്ന് ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. ബ്രയാൻ പിന്റോ പറഞ്ഞു. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാത്ത ആളുകൾക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 

വൃക്കകൾ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഉറക്കത്തിൽ ശ്വാസനാളം ആവർത്തിച്ച് തടയപ്പെടുമ്പോൾ സ്ലീപ്പ് അപ്നിയ സംഭവിക്കുന്നു. ഇത് കുറച്ച് സമയത്തേക്ക് ശ്വാസോച്ഛ്വാസം നിർത്തുന്നു. അമിതവണ്ണവും ഹൃദയസ്തംഭനവും പോലുള്ള ചില ആരോഗ്യപ്രശ്നങ്ങൾ സ്ലീപ് അപ്നിയയ്ക്ക് കാരണമാകാം. ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരത്തിന് എത്രത്തോളം ഓക്സിജൻ ലഭിക്കുന്നു എന്നതിനെ സ്ലീപ് അപ്നിയ ബാധിക്കുകയും ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

മറ്റൊന്നാണ് പുകവലിയുടെ ഉപയോ​ഗം. ഹൃദയധമനികളിൽ തടസം ഉണ്ടാക്കുന്നതിൽ പുകയില ഉത്പന്നങ്ങൾ പ്രധാന പങ്ക് വഹിക്കുന്നതിനാലാണിത്. ഹൃദ്രോഗത്തിന് മറ്റൊരു കാരണം രക്തധമനികളിലെ കൊഴുപ്പാണ്. ഹൃദ്രോഗം തടയാൻ ഏറ്റവും നല്ലൊരു മാർ​ഗമാണ് വ്യായാമം.ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്ന ആളുകൾക്ക് അമിതവണ്ണം, രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, മോശമായ മാനസികവും വൈജ്ഞാനികവുമായ ആരോഗ്യം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

ഇന്ത്യയുൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലെയും മരണകാരണങ്ങളിൽ ഒന്നാം സ്ഥാനം ഹൃദ്രോഗമാണ്. നല്ല ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. ഉറക്കക്കുറവ് ഹൃദ്രോ​ഗം മാത്രമല്ല മറ്റ് ചില ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും  എൻഡോക്രൈനോളജിസ്റ്റ് ഡോ ശശാങ്ക് ജോഷി പറഞ്ഞു.

പനിയും വിറയലും, ഉറക്കം നഷ്ടപ്പെട്ടു; മങ്കിപോക്സിനെ തമാശയായി കാണരുതെന്ന് അമേരിക്കൻ നടൻ

click me!