യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ഹെൽത്തി സ്മൂത്തി

By Web Team  |  First Published Sep 30, 2024, 12:13 PM IST

കൊളാജൻ ഉൽപാദനം കുറയുന്നത് മൂലം മുഖത്ത് ചുളിവുകളും വരകളും വീഴുകയും ചർമ്മം തൂങ്ങാനുള്ള സാധ്യത കൂടുകയും ചെയ്യും. അതിനാല്‍ ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 


ചർമ്മത്തിനും എല്ലുകൾക്കും ഘടനയും ശക്തിയും നൽകുന്ന ഒരു പ്രോട്ടീനാണ് കൊളാജൻ. നിങ്ങൾ പ്രായമാകുമ്പോൾ, സ്വാഭാവിക കൊളാജൻ്റെ അളവ് നിലനിർത്തുന്നത് ബുദ്ധിമുട്ടായിരിക്കും. കൊളാജൻ ഉൽപാദനം കുറയുന്നത് മൂലം മുഖത്ത് ചുളിവുകളും വരകളും വീഴുകയും ചർമ്മം തൂങ്ങാനുള്ള സാധ്യത കൂടുകയും ചെയ്യും. അതിനാൽ ചർമ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്തി, ചർമ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിർത്താൻ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. 

ചർമ്മത്തിൻ്റെ ആരോഗ്യത്തിനായി കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം. യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു ഹെൽത്തി സ്മൂത്തി പരിചയപ്പെടാം...

Latest Videos

  മാതളം സ്മൂത്തി

 വേണ്ട ചേരുവകൾ

  • മാതളം                                   1 കപ്പ്
  • റാസ്ബെറി                           3 എണ്ണം
  • ഓറഞ്ച് ജ്യൂസ്                      അരക്കപ്പ്
  • വാഴപ്പഴം                                1 എണ്ണം
  • തെെര്                                     1 കപ്പ്

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ തെെരിൽ മിക്സ് ചെയ്ത് അടിച്ചെടുക്കുക. ശേഷം അൽപ നേരം തണുക്കാൻ വയ്ക്കുക. ശേഷം കഴിക്കുക.

വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ മാതളനാരങ്ങ വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. കറുത്ത പാടുകൾ, പിഗ്മെൻ്റേഷൻ എന്നിവ കുറയ്ക്കുന്നതിന് മാതളം സഹായകമാണ്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദിപ്പിക്കാൻ സഹായിക്കും. അതിനാൽ മാതളം ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുഖത്തെ യുവത്വം നിലനിർത്താൻ സഹായിക്കും. 

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദിപ്പിക്കാൻ സഹായിക്കും. അതിനാൽ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും ചർമ്മം ചെറുപ്പമായിരിക്കാൻ സഹായിക്കും. വാഴപ്പഴത്തിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ളതും യുവത്വമുള്ളതുമായ ചർമ്മത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ എ, നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കും. അതേസമയം വിറ്റാമിൻ സി ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കാനും സഹായിക്കും. 

ദിവസവും ഒരു ആപ്പിൾ കഴിച്ചോളൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

 

click me!