ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ, പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ചിയ സീഡിൽ അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
വിത്തുകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. തണുപ്പ് കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് വിത്തുകളെ കുറിച്ചാണ് ഇനി പറയുന്നത്.
ചിയ സീഡ്
undefined
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ, പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ചിയ സീഡിൽ അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
മത്തങ്ങ വിത്തുകൾ
അമിനോ ആസിഡുകൾ, പ്രോട്ടീൻ, ഒമേഗ-3, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവ മത്തങ്ങ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. മത്തങ്ങ വിത്തുകൾ ഒരു രുചികരമായ ലഘുഭക്ഷണം കൂടിയാണ്. സാലഡ്, സ്മൂത്തി എന്നിവയിലും മത്തങ്ങ വിത്തുകൾ ചേർത്ത് കഴിക്കാവുന്നതാണ്.
സൂര്യകാന്തി വിത്തുകൾ
ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടുന്നതിനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം സൂര്യകാന്തി വിത്തുകൾ സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകളും അതുപോലെ ധാരാളം പോഷകങ്ങളും ഇതിലുണ്ട്. പ്രത്യേകിച്ച് ഒമേഗ-6 ഫാറ്റി ആസിഡുകൾ പോലുള്ള പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ. ഒമേഗ -6 കൾ എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഫ്ളാക്സ് സീഡ്
ഒമേഗ -3 കൊഴുപ്പുകൾ, നാരുകൾ, മറ്റ് സസ്യ സംയുക്തങ്ങൾ എന്നിവ ഫ്ളാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു. ഇത്. ദഹനം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും അവ സഹായിച്ചേക്കാം. ദഹന ആരോഗ്യം മെച്ചപ്പെടുത്താനും ചിലതരം ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഫ്ളാക്സ് സീഡ് മികച്ചതാണ്.
ചർമ്മം സുന്ദരമാക്കാൻ കറിവേപ്പില ഫേസ് പാക്ക് ; ഉപയോഗിക്കേണ്ട വിധം