Health Tips : ചർമ്മം സുന്ദരമാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

By Web TeamFirst Published Oct 19, 2024, 7:53 AM IST
Highlights

ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് വാൾനട്ട്. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കും. 

വിവിധ ചർമ്മ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം. പല ഘടകങ്ങളും ചർമ്മത്തിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. മലിനീകരണം, സമ്മർദ്ദം, ഉറക്കക്കുറവ്, അല്ലെങ്കിൽ ഹോർമോൺ മാറ്റങ്ങൾ പോലും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ നമ്മൾ പിന്തുടരുന്ന ഭക്ഷണരീതിയാണ് പ്രധാന പങ്ക് വഹിക്കുന്നത്. ചർമ്മസംരക്ഷണത്തിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.  ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നതിന് ശരിയായ തരത്തിലുള്ള പോഷകങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ചർമ്മം സുന്ദരമാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ...

സിട്രസ് പഴങ്ങൾ

Latest Videos

വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് സിട്രസ് പഴങ്ങൾ. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിനാണ്. കൂടാതെ, അവയിൽ ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിരിക്കുകയും പുതിയ ചർമ്മകോശങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നാരങ്ങ, ഓറഞ്ച്, മുന്തിരിപ്പഴം തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ബ്രൊക്കോളി

ഉയർന്ന അളവിൽ വിറ്റാമിൻ സി ഉള്ളതിനാൽ കൊളാജൻ്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ബ്രോക്കോളി സഹായിക്കും. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കും.

വാൾനട്ട്

ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് വാൾനട്ട്. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കും. വാൾനട്ടിൽ വിറ്റാമിൻ ഇ, ഒമേഗ 3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിന് ആവശ്യമായ പോഷകങ്ങളാണ്.

ചിയ സീഡ്

പ്രോട്ടീൻ, വിറ്റാമിനുകൾ ഇ, ബി 1, ബി 2, ബി 3 എന്നിവയുടെ മികച്ച ഉറവിടമാണ് ചിയ വിത്തുകൾ. കൂടാതെ ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയും ഇതിൽ ധാരാളമുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ ചർമത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നത് തടയുകയും മുഖക്കുരു പാടുകൾ കുറയ്ക്കാനും സഹായിക്കും.

മത്സ്യം

സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങൾ ചർമ്മത്തെ സംരക്ഷിക്കും. ഫാറ്റി ഫിഷ് കഴിക്കുന്നത് ചർമ്മത്തിലെ വീക്കം കുറയ്ക്കുമെന്നും സൂര്യൻ്റെ ഹാനികരമായ അൾട്രാവയലറ്റ് രശ്മികളോട് സംവേദനക്ഷമത കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.

ബ്ലൂബെറി

ബ്ലൂബെറി കഴിക്കുന്നത് ചർമ്മത്തിന് പ്രായമാകുന്നത് തടയാനും ചർമ്മത്തെ ചെറുപ്പവും ഊർജ്ജസ്വലവുമായി നിലനിർത്താനും സഹായിക്കും.

ഇരുമ്പിന്റെ കുറവുണ്ടോ? ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

 

click me!