ഓണത്തിന് ആശാവര്‍ക്കര്‍മാരുടെ കരുതല്‍ തിരുവാതിര, ബോധവല്‍ക്കരണവുമായി ആരോഗ്യവകുപ്പ്

By Web Team  |  First Published Aug 29, 2020, 2:04 PM IST

ഈ ഓണം കരുതലോടെ സാമൂഹിക അകലം പാലിച്ചുതന്നെ ആഘോഷിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് തൃശൂര്‍ കുത്താമ്പുള്ളി പിഎച്ച്‌സിയിലെ ആശാ വര്‍ക്കര്‍മാര്‍
 


തൃശൂര്‍: കൊവിഡ് വ്യാപനം തുടരുന്നതിനിടെ ഓണം ആഘോഷിക്കുന്ന തിരക്കിലാണ് ലോകത്തെങ്ങുമുള്ള മലയാളികള്‍. എന്നാല്‍ ഈ ഓണം കരുതലോടെ സാമൂഹിക അകലം പാലിച്ചുതന്നെ ആഘോഷിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് തൃശൂര്‍ കുത്താമ്പുള്ളി പിഎച്ച്‌സിയിലെ ആശാ വര്‍ക്കര്‍മാരുടെ തിരുവാതിരക്കളിയിലൂടെ. 

ആരോഗ്യവകുപ്പിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച കൊവിഡ് കാലത്തെ ഈ പ്രത്യേക തിരുവാതിരക്കളിക്കായി ഗാനം രചിച്ചിരിക്കുന്നത് ആരോഗ്യവകുപ്പില്‍നിന്ന് വിരമിച്ച ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിമല്‍ കുമാര്‍ എംഎന്‍ ആണ്. നന്ദന സിബുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

Latest Videos

കുത്താമ്പുള്ളി പിഎച്ച്‌സിയിലെ നഴ്‌സായ കദീജയുടെ സഹായത്തോടെയാണ് ആശാവര്‍ക്കര്‍മാര്‍ ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നടയില്‍വച്ച് പൊലീസിന്റെ സഹായത്തോടെ തീര്‍ത്തും സാമൂഹിക അകലം പാലിച്ചുതന്നെയാണ് തിരുവാതിരക്കള്ളി ചിത്രീകരിച്ചതെന്ന് തൃശൂരിലെ എന്‍എച്ച്എം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡാനി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

click me!