diabetes| കൊവിഡ് ഭേദമായ പ്രമേഹരോ​ഗികളിൽ കണ്ട് വരുന്ന ആരോ​ഗ്യപ്രശ്നം; പഠനം പറയുന്നത്

By Web Team  |  First Published Nov 12, 2021, 5:52 PM IST

കൊ‌വിഡ് ഭേദമായ ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് അല്ലാത്തവരേക്കാൾ കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് ഡയബറ്റിസ് ആന്റ് എൻഡോക്രൈനോളജി ഡയറക്ടർ ഡോ.അനൂപ് മിശ്ര പറഞ്ഞു. 


കൊവിഡ് (covid 19) ഭേദമായ പ്രമേഹരോ​ഗികളിൽ (diabetic patient) ക്ഷീണവും മറ്റ് സങ്കീർണതകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ‌‌‌കൊവിഡ് 19 ബാധിച്ച പ്രമേഹരോഗികൾക്ക് അല്ലാത്തവരെ അപേക്ഷിച്ച് കൂടുതൽ ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.

ഉയർന്ന ക്ഷീണമുള്ളവർക്ക് അണുബാധയുടെ സമയത്ത് ഉയർന്ന കോശജ്വലനം ഉണ്ടാകാനും അതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാനും സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.

Latest Videos

undefined

കൊ‌വിഡ് ഭേദമായ ടൈപ്പ് 2 പ്രമേഹരോഗികൾക്ക് അല്ലാത്തവരേക്കാൾ കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് ഡയബറ്റിസ് ആന്റ് എൻഡോക്രൈനോളജി ഡയറക്ടർ ഡോ.അനൂപ് മിശ്ര പറഞ്ഞു. പ്രമേഹം കൊവിഡ് 19 ന്റെ ഗതിയെ കൂടുതൽ വഷളാക്കുകയും രോഗാവസ്ഥയിലേക്കും മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു. 

ക്ഷീണം ഒരു പ്രധാനവും വളരെ ദുർബലപ്പെടുത്തുന്നതുമായ ഒരു ഘടകമാണ്. ക്ഷീണവും അനുബന്ധ ലക്ഷണങ്ങളും ജീവിത നിലവാരം കുറയ്ക്കുകയും സാധാരണ പ്രവർത്തന ശേഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പ്രമേഹം കൊവിഡ് 19 ന്റെ ഗതിയെ സങ്കീർണ്ണമാക്കാമെന്ന് ഡോ.അനൂപ് മിശ്ര പറഞ്ഞു.

 

 

പ്രമേഹ രോഗികൾ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും പതിവായി പരിശോധനകൾക്ക് പോകുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ' ഡയബറ്റിസ് ആന്റ് മെറ്റബോളിക്' ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. 

പ്രമേഹരോ​ഗികൾ പോഷകാഹാരത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും പ്രോട്ടീനും വിറ്റാമിൻ സപ്ലിമെന്റുകളും ആവശ്യാനുസരണം ഉപയോഗിക്കുക വേണം. കൊവിഡ് ഭേദമായ ശേഷം ക്യത്യമായി വ്യായാമം ചെയ്യുക. ഇത് ഹൃദയ, ശ്വാസകോശാരോഗ്യത്തിനും രോഗിയുടെ മാനസികരോ​​ഗ്യത്തിനും ഗുണം ചെയ്യുമെന്ന് ഡോ.അനൂപ് മിശ്ര പറഞ്ഞു.

കൊവിഡ് ഭേദമായ പ്രമേ​ഹരോ​ഗികൾ ഭക്ഷണകാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധാന്യങ്ങൾ, പലതരം പച്ചക്കറികൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ‌ മാത്രം കഴിക്കാൻ ശ്രമിക്കുക. ദിവസവും കുറച്ച് സമയം വെയിൽ കൊള്ളാൻ ശ്രമിക്കുക. കരിക്കിൻ വെള്ളം, നാരങ്ങ വെള്ളം, ചൂട് സൂപ്പുകൾ തുടങ്ങിയവ കുടിക്കുക.

 

 

കൊവിഡ് ഭേദമായവർ വ്യായാമത്തിവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഭക്ഷണത്തിൽ പ്രോട്ടീൻ, ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ, ധാരാളം ദ്രാവകങ്ങൾ, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നും ഡോ.അനൂപ് മിശ്ര പറഞ്ഞു. 

ശ്വാ​സ​കോ​ശ​ങ്ങ​ളെ​യും ശ​രീ​ര​ത്തെ​യും ആ​രോ​ഗ്യ​ത്തോ​ടെ നി​ല​നി​ർത്താ​നും അ​ണു​ബാ​ധ​ക​ളി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നും പ്രമേ​ഹ​ബാ​ധി​ത​ർ പ​തി​വാ​യ പ​രി​ശോ​ധ​ന​ നടത്തുക. ജീ​വി​ത​ശൈ​ലി ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ​ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ൻറെ അ​ള​വ് നി​യന്ത്രി​ച്ചു നി​ർ​ത്ത​ണമെന്നും അദ്ദേഹം പറഞ്ഞു.

അറിയാം, ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാവുന്ന പത്ത് കാര്യങ്ങള്‍

 

click me!