കഴിഞ്ഞ ഒരൊറ്റ ദിവസം കൊണ്ട് മാത്രം 48,513 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആശങ്കള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ ആശ്വാസമുള്ള ചില വിവരങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കുവയ്ക്കുന്നത്
ഓരോ ദിവസവും ഏറെ ആശങ്കകളോടെയാണ് നമ്മള്‍ കൊവിഡ് 19മായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കുന്നത്. രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് വലിയ തോതിലുള്ള പ്രതിസന്ധികള്‍ തന്നെയാണ് സൃഷ്ടിക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 34,193 മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ഒരൊറ്റ ദിവസം കൊണ്ട് മാത്രം 48,513 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആശങ്കള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ ആശ്വാസമുള്ള ചില വിവരങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കുവയ്ക്കുന്നത്.
undefined
രാജ്യത്ത് കൊവിഡ് മരണനിരക്ക് കുത്തനെ താഴേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നും അതോടൊപ്പം തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണം അതിവേഗത്തില്‍ വര്‍ധിക്കുന്നുവെന്നുമാണ് മന്ത്രാലയം അറിയിക്കുന്നത്.
'ഇതുവരെ പത്ത് ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് രോഗമുക്തി നേടാനായി. ആഗോളതലത്തില്‍ സ്ഥിതി വിലയിരുത്തുമ്പോള്‍ ഇന്ത്യയില്‍ പൊതുവേ മരണനിരക്ക് കുറവാണ്. ഏപ്രില്‍ മുതലിങ്ങോട്ട് നോക്കിയാല്‍, രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മരണനിരക്ക് കുറഞ്ഞുവരികയാണ്. വളരെ ഫലപ്രദമായ മാര്‍ഗങ്ങളാണ് നിലവില്‍ രാജ്യം കൊവിഡ് പ്രതിരോധത്തിനായി നടപ്പിലാക്കുന്നത്...'- മന്ത്രാലയം വിശദമാക്കുന്നു.
പരിശോധനയുടെ തോത് വര്‍ധിപ്പിച്ചതോടെയാണ് രോഗികളുടെ എണ്ണം കൂടിയതും, അതേസമയം മരണനിരക്ക് കുറയ്ക്കാനായതുമെന്നും മന്ത്രാലയം പറയുന്നു. പിന്നിട്ട 24 മണിക്കൂറിനിടെ 35,286 പേരെ രോഗം ഭേദമായി ഡിസാച്ചാര്‍ജ് ചെയ്തതായും മന്ത്രാലയം അറിയിക്കുന്നു.
Also Read:- 15 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കണക്ക്; 24 മണിക്കൂറിനിടെ 768 മരണം...