Cinnamon Water : കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

By Web Team  |  First Published Jun 17, 2022, 11:34 PM IST

ദിവസവും രാവിലെ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ഇതു വഴിബാക്ടീരിയല്‍, ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. 


കറുവപ്പട്ടയ്ക്ക് ധാരാളം ആരോ​ഗ്യ​ഗുണങ്ങളുണ്ടെന്നത് പലർക്കും അറിയാം. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം കറുവപ്പ്ട്ട മികച്ചതാണ്. ദിവസവും രാവിലെ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു. ഇതു വഴിബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. 

കറുവപ്പട്ട ഉൾപ്പെടെയുള്ള ചില സുഗന്ധവ്യഞ്ജനങ്ങൾക്ക് പ്രീബയോട്ടിക് ഗുണങ്ങളുണ്ട്. ഈ ബാക്ടീരിയകൾ നിങ്ങളുടെ കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാനും ദഹനപ്രശ്നങ്ങളെ ലഘൂകരിക്കാനും സഹായിക്കും. ദിവസവും കറുവപ്പട്ടയിട്ട് (cinnamon water) തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം....

Latest Videos

ഒന്ന്....

പ്രായഭേദമന്യേ എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കും കറുവപ്പട്ട സഹായിക്കുന്നു. അതിലുപരി ആന്റിഫംഗൽ, ആന്റിബാക്ടീരിയൽ ആന്റി വൈറൽ ആയും കറുവപ്പട്ട പ്രവർത്തിക്കുന്നു. ഇടയ്ക്കിടെ ചുമ, ജലദോഷം എന്നിവ അകറ്റുന്നതിന് കറുവപ്പട്ട വെള്ളം ഏറെ ​ഗുണം ചെയ്യും.

Read more  മാളില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ജീവനുള്ള പല്ലി; വീഡിയോ

രണ്ട്...

ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ നല്ല രീതിയിൽ നടത്താൻ സഹായിക്കുന്നു..

മൂന്ന്...

കറുവപ്പട്ട ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. അസിഡിറ്റി പ്രശ്നമുള്ളവർ ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും.

നാല്...

അൽഷിമേഴ്‌സ് പോലുള്ള അവസ്ഥകൾ പ്രായമാകുമ്പോൾ കൂടുതൽ സാധാരണമാണ്. അൽഷിമേഴ്സിൽ, മസ്തിഷ്കത്തിൽ പ്രോട്ടീൻ ശകലങ്ങളുടെ ശേഖരണം ഒരു വ്യക്തി ചിന്തിക്കുന്നതും ഓർക്കുന്നതും മന്ദഗതിയിലാക്കുന്നു. കറുവപ്പട്ടയിൽ ഈ പ്രോട്ടീനുകളുടെ നിർമ്മാണത്തെ തടയുന്ന രണ്ട് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നുതായി ന്യൂറോ ഇമ്മ്യൂൺ ഫാർമക്കോളജി ജേണലിൽ പ്രസിദ്ധികരിച്ച പഠനത്തിൽ പറയുന്നു.

.Read more  താരനാണോ പ്രശ്നം? എങ്കിൽ ഇതാ അകറ്റാൻ വഴിയുണ്ട്

 

click me!