Health Tips : ദിവസവും ഒരു വാഴപ്പഴം കഴിക്കൂ, ​ഗുണങ്ങൾ പലതാണ്

By Web TeamFirst Published Jul 3, 2023, 8:01 AM IST
Highlights

ഹൃദയാരോഗ്യത്തിന് പ്രത്യേകിച്ച് രക്തസമ്മർദ്ദ നിയന്ത്രണത്തിന് പ്രധാനപ്പെട്ട ഒരു ധാതുവാണ് പൊട്ടാസ്യം. പൊട്ടാസ്യം അടങ്ങിയ ഭക്ഷണക്രമംരക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ധാരാളം പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ  കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗ സാധ്യത 27% വരെ കുറവാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.
 

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് വാഴപ്പഴം. ധാതുക്കളും നാരുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നതിനാൽ വാഴപ്പഴം ആരോഗ്യകരമായ പഴമായി കണക്കാക്കപ്പെടുന്നു. വാഴപ്പഴത്തിൽ നാരുകളും നിരവധി ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ദഹന സമയത്ത്, ലയിക്കുന്ന നാരുകൾ ദ്രാവകത്തിൽ ലയിച്ച് ഒരു ജെൽ രൂപപ്പെടുന്നു. വാഴപ്പഴത്തിന് സ്പോഞ്ച് പോലെയുള്ള ഘടന നൽകുന്നു. മെച്ചപ്പെട്ട ദഹനം ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഡയറ്ററി ഫൈബർ നൽകുന്നു.

ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 3 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വാഴപ്പഴത്തിൽ ഗ്ലൈസെമിക് സൂചിക താഴ്ന്നതും ഇടത്തരവുമാണെന്ന് ഹാർവേർഡ് യൂണിവേഴ്സിറ്റി പുറത്ത് വിട്ട പഠനത്തിൽ പറയുന്നുണ്ട്. ഇത് പഞ്ചസാരയുടെ ആഗിരണത്തെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ തുടർന്നുള്ള വർദ്ധനവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ്. 

Latest Videos

ഹൃദയാരോഗ്യത്തിന് പ്രത്യേകിച്ച് രക്തസമ്മർദ്ദ നിയന്ത്രണത്തിന് പ്രധാനപ്പെട്ട ഒരു ധാതുവാണ് പൊട്ടാസ്യം. പൊട്ടാസ്യം അടങ്ങിയ ഭക്ഷണക്രമംരക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ധാരാളം പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ  കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗ സാധ്യത 27% വരെ കുറവാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.

ആരോഗ്യകരമായ വൃക്കകളുടെ പ്രവർത്തനത്തിനും രക്തസമ്മർദ്ദ നിയന്ത്രണത്തിനും പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. പൊട്ടാസ്യത്തിന്റെ മികച്ച ഭക്ഷണ സ്രോതസ്സുകൾ എന്ന നിലയിൽ വൃക്കകളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് വാഴപ്പഴം പ്രത്യേകിച്ചും ഗുണം ചെയ്യും.

വാഴപ്പഴത്തിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അനീമിയ പോലുള്ള രോഗങ്ങളെ തടയാൻ വാഴപ്പഴം കഴിക്കുന്നത് ​ഗുണം ചെയ്യും. വിറ്റമിനുകളും മഗ്നീഷ്യവും കാൽസ്യവും അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളെ കരുത്തുള്ളതാക്കുന്നു. സന്ധിവേദന പോലുള്ളവ കുറയ്ക്കാനും സഹായകമാകും.

Read more പ്രമേഹമുള്ളവർക്ക് റാ​ഗി കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

 

tags
click me!