Health Tips : ദിവസവും വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

By Web TeamFirst Published Aug 17, 2024, 9:31 AM IST
Highlights

ജീരക വെള്ളത്തിൽ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂൺ ജീരകത്തിൽ 7 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ ജീരകം സഹായകമാണ്. 

ജീരക വെള്ളത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ ഇളം ചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് വിവിധ രോ​ഗങ്ങൾ അകറ്റി നിർത്തുന്നതിന് സഹായിക്കും. ജീരകം ആമാശയത്തിലെ ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനക്കേടും അനുബന്ധ അസ്വസ്ഥതകളും ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.

ജീരകത്തിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, എ, സി, കെ, ബി 6, ചെമ്പ്, മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഇവ.  ജീരക വെള്ളത്തിൽ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂൺ ജീരകത്തിൽ 7 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ ജീരകം സഹായകമാണ്. സംസ്കരിച്ച ഭക്ഷണത്തോടുള്ള അമിത താൽപര്യം ജീരകം കുറയ്ക്കുന്നു.

Latest Videos

ജീരക വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ആർത്തവസമയത്ത് ജീരക വെള്ളം കുടിക്കുന്നത് ആർത്തവ വേദന, നടുവേദന മറ്റ് അസ്വസ്ഥതകൾ എന്നിവ തടയുന്നു. ജീരക വെള്ളം പതിവായി കുടിക്കുന്നത് അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് എളുപ്പം കുറയ്ക്കാൻ സഹായിക്കും.

ജീരകത്തിലെ പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സഹായിക്കുകയും അങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കുന്നതും തടയുന്നു.

പ്രമേഹമുള്ളവർ പതിവായി ജീരക വെള്ളം കുടിക്കുക. ജീരക വെള്ളം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

' എപ്പോഴും ഞാൻ ഒരു പരാജയമാണ് എന്ന് ചിന്തിച്ചു സമയം കളയുന്നതിൽ അർത്ഥമില്ല'

 

click me!