​ഗ്രീൻ ടീ പ്രിയരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

By Web Team  |  First Published Jul 27, 2023, 12:29 PM IST

ഗ്രീൻ ടീയിൽ കഫീൻ, എപിഗല്ലോകാടെച്ചിൻ ഗാലേറ്റ് (ഇജിസിജി) പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കഫീൻ  കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് നോറെപിനെഫ്രിൻ പോലുള്ള ചില കൊഴുപ്പ് കുറയ്ക്കുന്ന ഹോർമോണുകളുടെ ഫലങ്ങൾ വർദ്ധിപ്പിക്കുന്നു.
 


​ഗ്രീൻ ടീ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ അതിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചും നിർബന്ധമായും അറിഞ്ഞിരിക്കണം. ആൻറി ഓക്സിഡൻറുകളുടെ സമ്പന്നമായ ​ഗ്രീൻ ടീ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ മികച്ചൊരു പാനീയമായാണ് കണക്കാക്കപ്പെടുന്നത്.

ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്. ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒരു തരം ഫ്ലേവനോയിഡാണത്. ഈ കാറ്റെച്ചിനുകൾ ധമനികളിലെ ഫലകങ്ങളുടെ രൂപീകരണം കുറയ്ക്കാനും എൽഡിഎൽ ("മോശം") കൊളസ്ട്രോൾ അളവ് കുറയ്ക്കാനും രക്തത്തിലെ ലിപിഡ് പ്രൊഫൈലുകൾ മെച്ചപ്പെടുത്താനും സഹായിക്കുകയും തുടർന്ന് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Latest Videos

ഒമ്പത് പഠനങ്ങളുടെ 2016 ലെ ഒരു അവലോകനം അനുസരിച്ച് പ്രതിദിനം ഒന്നോ രണ്ടോ കപ്പ് ഗ്രീൻ ടീ കുടിക്കുന്ന ആളുകൾക്ക് ഹൃദയാഘാത സാധ്യത കുറവാണെന്ന് പറയുന്നു.  ഗ്രീൻ ടീ കുടിക്കുന്നത് കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

ഗ്രീൻ ടീയിൽ കഫീൻ, എപിഗല്ലോകാടെച്ചിൻ ഗാലേറ്റ് (ഇജിസിജി) പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കഫീൻ  കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് നോറെപിനെഫ്രിൻ പോലുള്ള ചില കൊഴുപ്പ് കുറയ്ക്കുന്ന ഹോർമോണുകളുടെ ഫലങ്ങൾ വർദ്ധിപ്പിക്കുന്നു.

2020 ലെ ഒരു പഠനം ഗ്രീൻ ടീ ഉപഭോഗവും അമിതവണ്ണമുള്ള വ്യക്തികളിൽ ശരീരഭാരം, ബോഡി മാസ് ഇൻഡക്സ് (ബിഎംഐ), വയറിലെ കൊഴുപ്പ് എന്നിവയിലെ കുറവും തമ്മിലുള്ള ബന്ധം കാണിക്കുന്നു. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി‌സി‌ഒ‌എസ്) ഉള്ള സ്ത്രീകളിൽ ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ ഉപഭോഗത്തിന് കഴിവുണ്ടെന്ന് മറ്റൊരു പഠനത്തിൽ പറയുന്നു.

ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ജാഗ്രതയും ഏകാഗ്രതയും ഓർമ്മശക്തിയും മെച്ചപ്പെടുത്തും. കൂടാതെ, അതിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഗ്രീൻ ടീ തലച്ചോറിന്റെ പ്രവർത്തനത്തിന് നിരവധി ഗുണങ്ങൾ നൽകിയേക്കാം. ഉത്കണ്ഠ കുറയ്ക്കാനും മെമ്മറി മെച്ചപ്പെടുത്താനും ശ്രദ്ധ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഗ്രീൻ ടീയിലെ ചില സംയുക്തങ്ങൾ അൽഷിമേഴ്‌സ് രോഗം പോലുള്ള ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡറുകളെ ചികിത്സിക്കാനും തടയാനും ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

ഹെപ്പറ്റൈറ്റിസ് പകരുന്നതെങ്ങനെ? എന്തൊക്കെ ശ്രദ്ധിക്കണം?

 

click me!