പോഷകങ്ങളാൽ സമൃദ്ധമാണ് പേരയില. ഇവയിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശിരോചർമത്തെ ബാധിക്കുന്ന സൗന്ദര്യപ്രശ്നങ്ങൾ അകറ്റി മുടി കരുത്തോടെ വളരാൻ സഹായിക്കും.
ആരോഗ്യമുള്ള ശിരോചർമവും നീണ്ട കരുത്തുള്ള മുടിയും സ്വന്തമാക്കണമെങ്കിൽ പേരയില കൊണ്ടുള്ള ഹെയർ മാസ്കുകൾ (Guava hair pack) പതിവാക്കുക. പോഷകങ്ങളാൽ സമൃദ്ധമാണ് പേരയില. ഇവയിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശിരോചർമത്തെ ബാധിക്കുന്ന സൗന്ദര്യപ്രശ്നങ്ങൾ അകറ്റി മുടി കരുത്തോടെ (strong hair) വളരാൻ സഹായിക്കും.
പേരയിലയിൽ അടങ്ങിയിരിക്കുന്ന വെെറ്റമിൻ സി(vitamin c) ശിരോചർമത്തിലെ ഫോളിക്കിളിനെ പരിപോഷിപ്പിക്കുകയും മുടി പെട്ടെന്ന് വളരാൻ സഹായിക്കുകയും ചെയ്യുന്നു. പേരയിൽ അടങ്ങിയ ആന്റിഓക്സിഡന്റ് ഘടകങ്ങൾ താരൻ (dandruff) അകറ്റുന്നതിനും അണുബാധയുണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു.
undefined
പേരയിലെ വെെറ്റമിൻ ബി കോംപ്ലക്സ് സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇവ മുടികൊഴിച്ചിൽ തടയുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിന് പേരയില കൊണ്ടുള്ള ചില ഹെയർ പാക്കുകൾ പരിചയപ്പെടാം...
ഒന്ന്...
ഒരു പിടി പേരയില അരച്ചെടുത്തതിൽ മൂന്ന് വലിയ സ്പൂൺ തെെര് ചേർത്ത് ശിരോചർമ്മത്തിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം താളിയോ ഷാംപൂവോ ഉപയോഗിച്ച് കഴുകി കളയുക. ഈ പാക്ക് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാം.
രണ്ട്...
പത്ത് പേരയില അരച്ചെടുത്ത് അതിലേക്ക് കറ്റാർവാഴ ജെലും കൂടി മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുക.15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.
മൂന്ന്...
ഒരു കെെ നിറയെ പേരയില നാലോ അഞ്ചോ തുളസിയില, ഒരു പിടി ആര്യവേപ്പില എന്നിവ അരച്ച് മിശ്രിതമാക്കുക. ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയാം. താരൻ അകറ്റാൻ മികച്ചൊരു പാക്കാണിത്.
വയറിലെ സ്ട്രെച്ച് മാർക്ക് മാറാൻ വീട്ടില്‍ പരീക്ഷിക്കാം ഈ 12 വഴികൾ...