' ഫലപ്രദമായ വാക്സിൻ ഞങ്ങളുടെ പക്കലുണ്ട്, അത് നിരവധി ജീവൻ രക്ഷിക്കും. ഈ വാക്സിൻ ഉപയോഗിച്ചാൽ കൂടുതൽ ആളുകൾക്ക് വാക്സിൻ വിതരണം നടത്താം...- '' ഓക്സ്ഫോർഡ് വാക്സിൻ ട്രയൽ ചീഫ് ഇൻവെസ്റ്റിഗേറ്റർ ആൻഡ്രൂ പൊള്ളാർഡ് പറഞ്ഞു.
ഓക്സ്ഫോഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് 19 വാക്‌സിന്‍ 70 ശതമാനം വരെ ഫലപ്രദമാണെന്ന് ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനേക. വാക്‌സിന് ഗുരുതര പാർശ്വ ഫലങ്ങളില്ലെന്നും കമ്പനി അവകാശപ്പെട്ടു.
യുകെയിലെയും ബ്രസീലിലെയും AZD1222 ന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഇടക്കാല വിശകലനത്തിൽ നിന്നുള്ള നല്ല ഫലങ്ങൾ, കൊവിഡ് 19 തടയുന്നതിന് വാക്സിൻ വളരെ ഫലപ്രദമാണെന്ന് കാണിച്ചു, പങ്കെടുക്കുന്നവരിൽ ആശുപത്രിയിലോ രോഗത്തിന്റെ ഗുരുതരമായ കേസുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല... -, ”ആസ്ട്രാസെനെക്ക പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
undefined
ഫലപ്രദമായ വാക്സിൻ ഞങ്ങളുടെ പക്കലുണ്ട്, അത് നിരവധി ജീവൻ രക്ഷിക്കും. ഈ വാക്സിൻ ഉപയോഗിച്ചാൽ കൂടുതൽ ആളുകൾക്ക് വാക്സിൻ വിതരണം നടത്താം...- ” ഓക്സ്ഫോഡ് വാക്സിൻ ട്രയൽ ചീഫ് ഇൻവെസ്റ്റിഗേറ്റർ ആൻഡ്രൂ പൊള്ളാർഡ് പറഞ്ഞു.
സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് 100 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ആസ്ട്രസെനേക ലക്ഷ്യമിടുന്നത്. ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണ ഫലങ്ങള്‍ സംതൃപ്‌തി നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സുരക്ഷാ, റെഗുലേറ്റേഴ്‌സ് പരിശോധിച്ച് അനുമതി ലഭിച്ചാല്‍ മാത്രമേ വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ സാധിക്കൂ.
കൊവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെടുമോ? പുതിയ പഠനം പറയുന്നത്