മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുകയും തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യും. ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തെ സഹായിക്കുന്നു.
ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും മികച്ചതാണ് നെയ്യ്. മുഖത്തെ കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമ്മം എന്നിവയെല്ലാം അകറ്റുന്നതിന് നെയ്യ് സഹായകമാണ്. കുളിക്ക് ശേഷം ചെറിയ അളവിൽ നെയ്യ് മുഖത്ത് പുരട്ടുന്നത് ഈർപ്പം നിലനിർത്താനും വരൾച്ച തടയാനും സഹായിക്കുന്നു. വരണ്ട ചർമ്മത്തിൽ പതിവായി നെയ്യ് ഉപയോഗിക്കുന്നത് ടിഷ്യൂകളെ ആഴത്തിൽ ജലാംശം നൽകുകയും പോഷിപ്പിക്കുകയും ചെയ്യും.
മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുകയും തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യും. ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തെ സഹായിക്കുന്നു.
കണ്ണുകൾക്ക് ചുറ്റുമുള്ള അതിലോലമായ ചർമ്മത്തിൽ നെയ്യ് പുരട്ടുകയും മൃദുവായി മസാജ് ചെയ്യുകയും ചെയ്യുന്നത് ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാനും സഹായിക്കും.
അടിഞ്ഞുകൂടിയ ടോക്‌സിനുകളാണ് പലപ്പോഴും ചർമ്മപ്രശ്‌നങ്ങളുടെ മൂലകാരണം. ദിവസവും 1-2 ടേബിൾസ്പൂൺ നെയ്യ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും ഗുണം ചെയ്യും. ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളോടൊപ്പം വൈറ്റമിൻ എ, ഡി, ഇ എന്നിവയും നെയ്യിൽ ധാരാളമുണ്ട്.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യാൻ നെയ്യ് മികച്ചൊരു പ്രതിവിധിയാണ്. ദിവസവും കണ്ണിന് താഴേ നെയ്യ് ഉപയോഗിച്ച് മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകുക.
ശരീരത്തിലെ ഏറ്റവും അതിലോലമായതും സെൻസിറ്റീവായതുമായ ഭാഗം ചുണ്ടുകളിലെ ചർമ്മമാണ്. ചെറുചൂടുള്ള നെയ്യ് ഉപയോഗിച്ച് ചുണ്ട് മസാജ് ചെയ്യുന്നത് വിണ്ടുകീറിയ ചുണ്ടുകൾക്ക് പോഷണം നൽകുകയും ചെയ്യാം. നെയ്യും അൽപം തേനും ചേർത്ത് തയ്യാറാക്കിയ ലിപ് ബാം ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് വരണ്ട് പൊട്ടുന്നത് തടയുന്നു.
വെയിലേറ്റ് മുഖം കരുവാളിച്ചോ? വീട്ടില്‍ പരീക്ഷിക്കേണ്ട ആറ് പാക്കുകള്‍