കോളജ് വിദ്യാർഥികളിലാണ് പഠനം നടത്തിയതെങ്കിലും എല്ലാ പ്രായത്തിൽപെട്ടവർക്കും ഇത് ബാധകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബയോളജി പ്രഫസർ ഹൊറാസിയോ ഡി ലോ ജഗ്‌ളേസിയ പറയുന്നു. ജേണൽ ഓഫ് പീനിയൽ റിസർച്ചിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
ഉറക്കം മനുഷ്യന് അനുവാര്യമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ലോകത്ത് ഉറക്കമില്ലാത്തവരുടെ ഗണത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അറിയാമെങ്കിലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുത്തുന്നവരാണ് ഇന്ന് പലരും.
രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടിന് വരെ ഉറക്കമില്ലായ്മ ഒരു കാരണമാണ്. ഏഴെട്ട് മണിക്കൂര്‍ തുടര്‍ച്ചയായുള്ള ഉറക്കത്തിന്‍റെ ഗുണങ്ങള്‍ പലതാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നഷ്ടമാകാം. ചിലര്‍ക്ക് പുലര്‍ച്ചെ രണ്ട് മണിക്കോ മൂന്ന് മണിക്കോ ഒക്കെയാണ് ഉറക്കം വരുന്നത്. എന്നാല്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ശരീരത്തിന് ഫലപ്രദമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇത്തരത്തില്‍ രാത്രിയുള്ള ഉറക്കമില്ലായ്മ പരിഹരിക്കാന്‍ പകൽ നന്നായി വെയിൽ കൊണ്ടാൽ മതിയെന്ന് പറയുകയാണ് ഒരു പഠനം. 507 കോളജ് വിദ്യാർഥികളെ ഉൾപ്പെടുത്തി വാഷിങ്ടൺ സർവകലാശാലയാണ് പഠനം നടത്തിയത്. തണുപ്പ് കാലത്ത് പകൽസമയത്ത് കുറച്ച് വെയിൽ ഏല്‍ക്കുന്ന വിദ്യാർഥികളുടെ ഉറക്കസമയം സാധാരണ രാത്രികളെ അപേക്ഷിച്ച് അര മണിക്കൂർ നീളാറുണ്ടെന്ന് ഗവേഷണ റിപ്പോർട്ട് പറയുന്നു.
രാവിലെ വെയിൽ കൊണ്ട് കുറച്ച് ദൂരം നടക്കുകയെന്ന ലളിതമായ ജീവിതശൈലി പിന്തുടര്‍ന്നാല്‍ നല്ല ഉറക്കം സ്വന്തമാക്കാൻ കഴിയുമെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. കോളജ് വിദ്യാർഥികളിലാണ് പഠനം നടത്തിയതെങ്കിലും എല്ലാ പ്രായത്തിൽപെട്ടവർക്കും ഇത് ബാധകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബയോളജി പ്രഫസർ ഹൊറാസിയോ ഡി ലോ ജഗ്‌ളേസിയ പറയുന്നു. ജേണൽ ഓഫ് പീനിയൽ റിസർച്ചിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
Also Read: വൃക്കകളെ കാക്കാന്‍ കഴിക്കേണ്ട അഞ്ച് പച്ചക്കറികള്‍...