മുഖം തിളക്കമുള്ളതാക്കാനും ഒപ്പം ദഹനപ്രശ്നങ്ങളകറ്റാനും ഇത് കുടിച്ചാല്‍ മതി...

By Web Team  |  First Published Nov 21, 2023, 8:57 AM IST

അയമോദകത്തിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ആദ്യമേ സൂചിപ്പിച്ചത് പോലെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തന്നെയാണ് പ്രധാനമായും ഇതുപയോഗിച്ചുവരുന്നത്.


നിത്യജീവിതത്തില്‍ നാം പല ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെട്ട് കേള്‍ക്കാറുള്ളൊരു പ്രശ്നമാണ് ദഹനക്കുറവ് അല്ലെങ്കില്‍ ദഹനപ്രശ്നങ്ങള്‍. ഗ്യാസ്, മലബന്ധം, അസിഡിറ്റി എല്ലാം ഇതിലുള്‍പ്പെടുന്നു.

ഇത്തരം പ്രശ്നങ്ങളകറ്റുന്നതിനും ഒപ്പം മറ്റ് ചില ആരോഗ്യഗുണങ്ങള്‍ക്കും വേണ്ടി പതിവായി കഴിക്കാവുന്നൊരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആയുര്‍വേദത്തില്‍ പരമ്പരാഗതമായി ഒരു മരുന്നായി കണക്കാക്കാപ്പെടുന്ന, അടുക്കളകളില്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതിലേക്ക് രുചിക്കും ഗന്ധത്തിനും വേണ്ടി ചേര്‍ക്കുന്ന അയമോദകം ഉപയോഗിച്ച് തയ്യാറാക്കുന്ന അയമോദക വെള്ളത്തെ കുറിച്ചാണ് പറയുന്നത്.

Latest Videos

അയമോദകത്തിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ആദ്യമേ സൂചിപ്പിച്ചത് പോലെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തന്നെയാണ് പ്രധാനമായും ഇതുപയോഗിച്ചുവരുന്നത്. എസൻഷ്യല്‍ ഓയിലുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിങ്ങനെ നമുക്കാവശ്യമായിട്ടുള്ള പല ഘടകങ്ങളുടെയും സ്രോതസാണ് അയമോദകം.

അയമോദകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് ദഹനപ്രശ്നങ്ങളും അസിഡിറ്റിയുമെല്ലാ അകറ്റുന്നതിന് പുറമെ ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്നു.

 പ്രമേഹരോഗികള്‍ക്ക് പ്രമേഹം നിയന്ത്രിക്കുന്നതിനും ഇത് കഴിക്കാവുന്നതാണ്. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിലൂടെയാണ് അയമോദകം പ്രമേഹം നിയന്ത്രിക്കാൻ സഹായകരമാകുന്നത്.

ആര്‍ത്തവവേദനയില്‍ നിന്നും സന്ധിവേദനയില്‍ നിന്നും ആശ്വാസം നല്‍കുന്നതിനും അയമോദക വെള്ളത്തെ ആശ്രയിക്കാവുന്നതാണ്.  പേശികളെ 'റിലാക്സ്' ചെയ്യിക്കുന്നതിനും വേദനകള്‍ ശമിപ്പിക്കുന്നതിനും അയമോദകത്തിന് പ്രത്യേക കഴിവാണുള്ളത്.

എല്ലാത്തിനും പുറമെ ചര്‍മ്മത്തെ ആരോഗ്യമുള്ളതും അഴകുള്ളതും ആക്കിത്തീര്‍ക്കുന്നതിനും അയമോദകം സഹായിക്കുന്നു. മുഖക്കുരു, എക്സീമ തുടങ്ങി പല സ്കിൻ ഇൻഫെക്ഷൻസും പ്രതിരോധിക്കുന്നതിന് അയമോദകം നമ്മെ സഹായിക്കുന്നു. ഇതിനാല്‍ തന്നെ മുഖസൗന്ദര്യം കൂട്ടാനാഗ്രഹിക്കുന്നവര്‍ക്കോ സ്കിൻ ഭംഗിയുള്ളതാക്കി നിര്‍ത്താനാഗ്രഹിക്കുന്നവര്‍ക്കോ എല്ലാം പതിവായി അയമോദക വെള്ളം കഴിക്കാവുന്നതാണ്.

Also Read:- മുഖത്തെ ചുളിവുകള്‍ കുറയ്ക്കാൻ നിങ്ങള്‍ക്ക് 'സിമ്പിള്‍' ആയി ചെയ്യാവുന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!