ഡയറ്റും മുഖക്കുരുവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ചില ഭക്ഷണങ്ങള്‍ തീര്‍ച്ചയായും മുഖക്കുരു ഉണ്ടാകുന്നതിനോ, കൂട്ടുന്നതിനോ കാരണമാകാം. അത്തരത്തില്‍ മുഖക്കുരുവിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ചര്‍മ്മവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ( Skin Problems ) നമ്മുടെ ആത്മവിശ്വാസത്തെ എളുപ്പത്തില് ബാധിക്കുന്നതാണ്. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടൊരു പ്രശ്നമാണ് മുഖക്കുരു. മുഖക്കുരുവിന് പലതും കാരണമാകാറുണ്ട്. കാലാവസ്ഥ മുതല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലം, കെമിക്കലുകള്‍, മലിനീകരണം, ബാക്ടീരിയ പോലുള്ള രോഗാണുക്കള്‍... അങ്ങനെ പോകും കാരണങ്ങളുടെ പട്ടിക.
ഇതില്‍ എടുത്തുപറയേണ്ടൊരു കാരണമാണ് ഭക്ഷണം ( Foods causes Acne ). ഡയറ്റും മുഖക്കുരുവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ചില ഭക്ഷണങ്ങള്‍ തീര്‍ച്ചയായും മുഖക്കുരു ഉണ്ടാകുന്നതിനോ, കൂട്ടുന്നതിനോ ( Skin Problems ) കാരണമാകാം. അത്തരത്തില്‍ മുഖക്കുരുവിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
undefined
മധുരം, പാല്‍-പാലുത്പന്നങ്ങള്‍, ഗ്ലൈസമിക് സൂചിക ഉയര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനമായും വരുന്നത്. ഏതായാലും ഇങ്ങനെ മുഖക്കുരുവിലേക്ക് നയിക്കുന്ന, പതിവായി നമ്മള്‍ കഴിക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങള്‍ ( Foods causes Acne ) ഏതെല്ലാമാണ് എന്നൊന്ന് മനസിലാക്കാം.
മൈദ, അഥവാ റിഫൈൻഡ് ഫ്ളോര്‍ പതിവായി കഴിക്കുന്നത് മുഖക്കുരുവിന് ഇടയാക്കുന്നതാണ്. അതിനാല്‍ തന്നെ മൈദ ഉപയോഗിച്ച് തയ്യാറാക്കുന്ന പലഹാരങ്ങള്‍, ബേക്കറി എന്നിവയെല്ലാം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. മൈദ ദഹനപ്രശ്നങ്ങളും വലിയ രീതിയില്‍ ഉണ്ടാക്കാറുണ്ട്.
മധുരം- അത് ഏത് തരത്തിലുള്ളതാണെങ്കിലും ചിലരില്‍ മുഖക്കുരുവിന് കാരണമാകാം. തേന്‍, ശര്‍ക്കര, ഡേറ്റ് ഷുഗര്‍, കോക്കനട്ട് ഷുഗര്‍ എല്ലാം ഇതിലുള്‍പ്പെടും. ഗ്ലൈസമിക് സൂചിക ഉയര്‍ന്ന ഭക്ഷണങ്ങളെല്ലാം തന്നെ മുഖക്കുരുവിനുള്ള സാധ്യത ഉയര്‍ത്തുന്നതാണ്. ബര്‍ഗര്‍, പിസ, ഫ്രൈഡ് പൊട്ടാറ്റോ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
ഗ്ലൈസമിക് സൂചിക ഉയര്‍ന്ന ചില പഴങ്ങളും മുഖക്കുരുവിന് കാരണമായേക്കാം. പൈനാപ്പിള്‍, തണ്ണിമത്തൻ എന്നിവ ഇത്തരത്തിലുള്ള പഴങ്ങളാണ്. അതുപോലെ വിവിധ തരത്തിലുള്ള കേക്കുകള്‍, പേസ്ട്രികള്‍, കുക്കീസ്, ബിസ്കറ്റ് എന്നിവയും പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുകയാണ് ഉചിതം.
പാലും ചിലരില്‍ മുഖക്കുരുവിന് കാരണമാകാറുണ്ട്. പാല്‍ മാത്രമല്ല, ആദ്യമേ സൂചിപ്പിച്ചത് പോലെ പാലുത്പന്നങ്ങളും മുഖക്കുരു ഉണ്ടാക്കാം. ഇത് ഇൻസുലിൻ- ആന്‍ഡ്രോജെൻ ഹോര്‍മോണുകളുടെ ഉത്പാദനം കൂട്ടുകയും അതുപോലെ തന്നെ ചര്‍മ്മത്തിലെ എണ്ണമയം ഉയര്‍ത്തുകയും ചെയ്യും. ഇവയെല്ലാം മുഖക്കുരുവിലേക്ക് നയിക്കാം.
ഈ ഭക്ഷണങ്ങളെല്ലാം തന്നെ എല്ലാവരിലും മുഖക്കുരു ഉണ്ടാക്കുന്നതല്ല. ചിലരില്‍ ആദ്യമേ തന്നെ അതിനുള്ള സാധ്യതകള്‍ കിടപ്പുണ്ടാകാം. അതുപോലെ ചില ഭക്ഷണങ്ങള്‍ ചില വിഭാഗക്കാര്‍ക്ക് പ്രശ്നമാവുകയും അതുതന്നെ മറ്റുള്ളവര്‍ക്ക് പ്രശ്നമാകാതിരിക്കുകയും ചെയ്യാം. എന്തായാലും മുഖക്കുരു നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കില്‍ ഡയറ്റില്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച ശേഷവും ഫലം കാണാത്തപക്ഷം ഡെര്‍മറ്റോളജിസ്റ്റിനെ കാണിക്കുക തന്നെ വേണം. കാരണം, കാര്യമായ ഹോര്‍മോണ്‍ പ്രശ്നങ്ങളാണെങ്കില്‍ അത് പരിഹരിക്കുന്നതാണ് ഉചിതം.
Also Read:- 'സണ്‍സ്ക്രീൻ' പതിവായി തേക്കുന്നത് ക്യാൻസറിന് കാരണമാകുമോ?