പ്രഷര്‍ കുറയ്ക്കാൻ തൈരും ബീറ്റ്‍റൂട്ടും? ; രക്തസമ്മര്‍ദ്ദമുള്ളവര്‍ അറിഞ്ഞിരിക്കേണ്ടത്

By Web Team  |  First Published Mar 1, 2023, 6:38 PM IST

ജീവിതശൈലികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയാണ് നമുക്ക് ഇത്തരം പ്രശ്നങ്ങളെ വലിയൊരു അളവ് വരെ നിയന്ത്രിക്കാനാവുക. ജീവിതശൈലികളില്‍ തന്നെ ഭക്ഷണത്തിലാണ് ഏറെയും നിയന്ത്രണമോ ശ്രദ്ധയോ വേണ്ടത്. അത്തരത്തില്‍ പ്രഷര്‍ അഥവാ രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.


പ്രഷര്‍ അഥവാ രക്തസമ്മര്‍ദ്ദം ജീവിതശൈലീരോഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്. ജീവിതശൈലീരോഗങ്ങള്‍ അത്ര സാരമുള്ളതായിട്ടല്ല മുൻകാലങ്ങളില്‍ കണക്കാക്കപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ പ്രഷറോ, ഷുഗറോ, കൊളസ്ട്രോളോ എന്തുമാകട്ടെ - ജീവിതശൈലീരോഗങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ ആരോഗ്യത്തെ ബാധിക്കുമെന്നും അതിനാല്‍ കാര്യമായ ശ്രദ്ധ ഇവയില്‍ വേണമെന്നും ഭൂരിഭാഗം പേര്‍ക്കുമറിയാം. 

ജീവിതശൈലികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയാണ് നമുക്ക് ഇത്തരം പ്രശ്നങ്ങളെ വലിയൊരു അളവ് വരെ നിയന്ത്രിക്കാനാവുക. ജീവിതശൈലികളില്‍ തന്നെ ഭക്ഷണത്തിലാണ് ഏറെയും നിയന്ത്രണമോ ശ്രദ്ധയോ വേണ്ടത്. അത്തരത്തില്‍ പ്രഷര്‍ അഥവാ രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

Latest Videos

ഒന്ന്...

കട്ടിത്തൈര് ആണ് ഇതിലുള്‍പ്പെടുന്നൊരു ഭക്ഷണം. അതും വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് ഉത്തമം. കട്ടിത്തൈരില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണിതിന് സഹായകമാകുന്നത്. 

രണ്ട്...

കൊഴുപ്പ് കാര്യമായി അടങ്ങിയ മത്സ്യങ്ങളും പ്രഷര്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. സാല്‍മണ്‍, അയല, മത്തി എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഈ മത്സ്യങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്.

മൂന്ന്...

നമ്മള്‍ സാധാരണയായി വീട്ടില്‍ വാങ്ങി തയ്യാറാക്കുന്നൊരു പച്ചക്കറിയാണ് ബീറ്റ്‍റൂട്ട്. ബീറ്റ്‍റൂട്ട് കഴിക്കുന്നതും പ്രഷര്‍ കുറയ്ക്കാൻ സഹായിക്കുന്നു. ബീറ്റ്‍റൂട്ടിലടങ്ങിയിരിക്കുന്ന 'നൈട്രേറ്റ്സ്' ആണത്രേ ഇതിന് സഹായകമാകുന്നത്. 

നാല്...

വിവിധയിനം ബെറികളും പ്രഷര്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നവയാണ്. സ്ട്രോബെറി- ബ്ലൂബെറിയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന 'ആന്തോ-സയാനിൻസ്' എന്ന ആന്‍റി-ഓക്സിഡന്‍റുകളാണ് ഇതിന് സഹായിക്കുന്നത്. 

അഞ്ച്...

ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും പ്രഷര്‍ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഡാര്‍ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍സ്', ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാണിതിന് സഹായിക്കുന്നത്. 

ആറ്...

ധാരാളം ഇലക്കറികള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് നല്ലതാണ്. ഇവയും പ്രഷര്‍ കുറയ്ക്കാൻ സഹായിക്കുന്നു. കാബേജ്, ചീര തുടങ്ങിയവയെല്ലാം ഇതിനുദാഹരണമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന 'നൈട്രേറ്റ്സ്' തന്നെയാണ് പ്രഷര്‍ കുറയ്ക്കാൻ സഹായിക്കുന്നത്. 

ഏഴ്...

ധാന്യങ്ങള്‍ (പൊടിക്കാതെ) കഴിക്കുന്നതും പ്രഷര്‍ കുറയ്ക്കുന്നതിന് ഏറെ നല്ലതാണ്. ധാന്യങ്ങളില്‍ കാണുന്ന 'ബീറ്റ ഗ്ലൂട്ടൻ' എന്ന ഫൈബറാണ് പ്രഷര്‍ കുറയ്ക്കാൻ സഹായിക്കുന്നത്. ഓട്ട്സെല്ലാം ഇത്തരത്തില്‍ പതിവായി കഴിക്കാവുന്നതാണ്. 

Also Read:- മധുരം ഹൃദയത്തിന് അപകടമോ? എന്താണ് ചെയ്യേണ്ട പരിഹാരം?

 

click me!