ആർത്രൈറ്റിസ് അഥവാ സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

By Web Team  |  First Published Mar 27, 2024, 1:05 PM IST

സ്ഥിരമായി സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക,  ചലനങ്ങള്‍ക്ക് പരിമിതി നേരിടുക,  കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്. 
 


സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം.  സ്ഥിരമായി സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്. 

സന്ധിവാതം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. അത്തരത്തില്‍ സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്... 

സംസ്കരിച്ച ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഇവയില്‍‌ അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ സന്ധിവാതമുള്ളവര്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

രണ്ട്... 

ബ്രെഡ്, പേസ്റ്റ്ട്രി തുടങ്ങിയ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങളും സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

മൂന്ന്... 

സോഡ പോലെയുള്ള പഞ്ചസാര അടങ്ങിയ പാനീയങ്ങളും സന്ധികളുടെ ആരോഗ്യത്തിന് നന്നല്ല. 

നാല്... 

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പും സന്ധിവാതമുള്ളവര്‍ക്ക് നല്ലതല്ല. അതിനാല്‍ ഇവയും അമിതമായി കഴിക്കേണ്ട. 

അഞ്ച്... 

റെഡ് മീറ്റും സന്ധിവാതമുള്ളവര്‍ ഒഴിവാക്കുക. ഇവയിലെ ഫാറ്റും സന്ധിവാതത്തെ വഷളാക്കും.

ആറ്... 

ഉപ്പും ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കൂട്ടും. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാനും. 

ഏഴ്... 

മദ്യം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമിത മദ്യപാനവും സന്ധിവാതമുള്ളവര്‍ ഒഴിവാക്കുക. 

സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...

ഇലക്കറികള്‍, പഴങ്ങള്‍, മഞ്ഞള്‍, നട്സ് തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. 

Also read: പനിയുള്ളപ്പോള്‍ കഴിക്കാന്‍ പാടില്ലാത്ത ഒമ്പത് ഭക്ഷണങ്ങള്‍...

youtubevideo

click me!