ഇത് മൂലം സന്ധികളില്‍ നീരും വീക്കവും വേദനയും ഉണ്ടാകാം. ചലനശേഷിക്ക് ബുദ്ധിമുട്ട്, ദേഹം കുത്തിനോവുക, സന്ധികളിൽ മരവിപ്പ്, സന്ധികള്‍ക്കുണ്ടാകുന്ന ബലഹീനത തുടങ്ങിയ പല ലക്ഷണങ്ങളും ഇതുമൂലം ഉണ്ടാകാം. റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ വേദന ഉറക്കമുണരുന്ന സമയത്താകും കൂടുതൽ അനുഭവപ്പെടുന്നത്.
സന്ധികളെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ) അഥവാ ആമവാതം. രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന അവസ്ഥയാണിത്. ഇത് മൂലം സന്ധികളില്‍ നീരും വീക്കവും വേദനയും ഉണ്ടാകാം. ചലനശേഷിക്ക് ബുദ്ധിമുട്ട്, ദേഹം കുത്തിനോവുക, സന്ധികളിൽ മരവിപ്പ്, സന്ധികള്‍ക്കുണ്ടാകുന്ന ബലഹീനത തുടങ്ങിയ പല ലക്ഷണങ്ങളും ഇതുമൂലം ഉണ്ടാകാം. റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ വേദന ഉറക്കമുണരുന്ന സമയത്താകും കൂടുതൽ അനുഭവപ്പെടുന്നത്.
റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. സാൽമൺ മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാൽമൺ പോലെയുള്ള ഫാറ്റി ഫിഷുകള്‍ കഴിക്കുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാന്‍ സഹായിക്കും.
2. വാള്‍നട്സ്
വാള്‍നട്സിലും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആമവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും.
3. ബീന്‍സ്
ഫൈബറും പ്രോട്ടീനും കാത്സ്യവും മറ്റും അടങ്ങിയ ബീന്‍സ് പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
4. പാലുല്‍പ്പന്നങ്ങള്‍
കാത്സ്യം ധാരാളം അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.
5. സിട്രസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ വിറ്റാമിന്‍ സിയും ഡിയും അടങ്ങിയ സിട്രസ് പഴങ്ങള്‍ റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
6. ഇലക്കറികള്‍
വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയാന്‍ സഹായിക്കും.
7. ഓട്സ്
നാരുകളാല്‍ സമ്പന്നമായ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ള രോഗികള്‍ക്ക് നല്ലതാണ്.
8. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയാനും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട വിറ്റാമിനുകളും കഴിക്കേണ്ട ഭക്ഷണങ്ങളും