പലരിലും ഫാറ്റി ലിവർ രോഗലക്ഷണങ്ങളില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നിരുന്നാലും, രോഗം പുരോഗമിക്കുമ്പോൾ, ചർമ്മത്തില്‍ മഞ്ഞനിറം, വാരിയെല്ലുകളുടെ താഴെ വലതുഭാഗത്ത് മങ്ങിയ വേദന, അടിവയറ്റിലെ വീക്കം, കാലുകൾ, ശരീരഭാരം കുറയൽ എന്നിവ ഉണ്ടാകാം.
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.
പലരിലും ഫാറ്റി ലിവർ രോഗലക്ഷണങ്ങളില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നിരുന്നാലും, രോഗം പുരോഗമിക്കുമ്പോൾ, ചർമ്മത്തില്‍ മഞ്ഞനിറം, വാരിയെല്ലുകളുടെ താഴെ വലതുഭാഗത്ത് മങ്ങിയ വേദന, അടിവയറ്റിലെ വീക്കം, കാലുകൾ, ശരീരഭാരം കുറയൽ എന്നിവ ഉണ്ടാകാം.
ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
1. ചീര, ബ്രൊക്കോളി, കാബേജ് തുങ്ങിയവ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാന്‍ സഹായിക്കും.
2. സോയാ പ്രോട്ടീന്‍ ഉത്പന്നങ്ങളായ ടോഫു മുതലായവ കൊഴുപ്പു കുറഞ്ഞതും ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയതുമാണ്. ഇവ കരളില്‍ കൊഴുപ്പടിയുന്നത് കുറയ്ക്കാന്‍ സഹായിക്കും.
3. പയർ വർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും. അതിനാല്‍ പയർ, പരിപ്പ്, കടല, സോയ പയർ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. സാൽമൺ, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. സാധിക്കും.
5. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കരളിലെ വിഷാംശം നീക്കുന്നതിനും ഫാറ്റി ലിവർ സാധ്യത കുറയ്ക്കാനും സഹായിക്കും.
6. അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
7. ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.
8. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള വാള്‍നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
9. ഓട്സ് കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കും. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഓട്സ്.
10. സൂര്യകാന്തി വിത്ത്, ഫ്ലക്സ് സീഡ്, ചിയ സീഡ്സ് , മത്തങ്ങക്കുരു തുടങ്ങിയ വിത്തുകളാണ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും കാത്സ്യവും സിങ്കും അയേണും മഗ്നീഷ്യവും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയതാണ് ഇവ. ധാരാളം ഭക്ഷ്യനാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഇവ കരളിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.
11. ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീ കരളിലെ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും.
ഫാറ്റി ലിവറിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...
റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ചീസ്, പനീർ, സാൻവിച്ച്, ബർഗർ, ചോക്ലേറ്റ്, ഐസ്ക്രീം, മിഠായികള്‍, മദ്യപാനം തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: പ്രമേഹ രോഗികള്‍ക്ക് നെയ്യ് കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു...