ഫൈബർ, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം എന്നിവ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
നല്ല ആരോഗ്യവും കരുത്തുള്ള ശരീരം ഏത് പുരുഷന്റെയും ആഗ്രഹമാണ്. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാൻ സാധിക്കും. പുരുഷൻറെ ലൈംഗികശേഷിയും ആരോഗ്യവും വർധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ...
സാൽമൺ...
undefined
ഒമേഗ - 3 ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പന്നമാണ് സാൽമൺ ഫിഷ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ട് തവണയെങ്കിലും സാൽമൺ മത്സ്യം കഴിക്കുന്നത് പുരുഷന്മാരുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഇലക്കറികൾ...
വിവിധ ഇലക്കറികളിൽ പൊട്ടാസ്യം ഉൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
അവാക്കാഡോ...
അവാക്കാഡോയിൽ മോണോസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
നട്സ്...
ബദാം, വാൾനട്ട്, മറ്റ് നട്സുകൾ എന്നിവയിൽ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. ഒരു പിടി നട്സ് ലഘുഭക്ഷണമായി കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ്...
ഫൈബർ, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം എന്നിവ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുന്നതിനും ബിപി നിയന്ത്രിക്കുന്നതിനും ഹൃദ്രോഗം ചെറുക്കുന്നതിനുമെല്ലാം ഡാർക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി...
വെളുത്തുള്ളിയിലെ സംയുക്തങ്ങൾ ഈ എൻസൈം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഉദ്ധാരണ സമയം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ടാണ് പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തിന് വെളുത്തുള്ളി ഏറെ ഗുണം ചെയ്യുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളി സപ്ലിമെന്റ് കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
ബെറിപ്പഴങ്ങൾ...
സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി എന്നിവയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഭക്ഷണത്തിൽ ബെറിപ്പഴങ്ങൾ ഉൾപ്പെടുത്തുന്നത് പുരുഷന്മാരുടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
Read more ഈ രണ്ട് നട്സുകൾ മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കും