കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണമോ നാണയമോ കുടുങ്ങിയാല്‍ എന്താണ് ചെയ്യേണ്ടതെന്നതിനെ പറ്റി അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമാണ് ഇദ്ദേഹം.
മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ച വാർത്ത നമ്മൾ എല്ലാവരും അറിഞ്ഞതാണ്. തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിലെ വിദ്യാർത്ഥി നിവേദിത ആണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്‍റെ ഏകമകളാണ് നിവേദിത. ഇന്നലെയാണ് സംഭവമുണ്ടായത്. കുഞ്ഞ് മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികളുടെ തൊണ്ടയിൽ ഗുളിക കുടുങ്ങി മരണപ്പെട്ടു, അല്ലെങ്കിൽ വണ്ട് കുടുങ്ങി മരണപ്പെട്ടു, മിക്സ്ച്ചർ കുടുങ്ങി മരണപ്പെട്ടു തുടങ്ങിയ വാർത്തകൾ നമ്മൾ അടുത്തിടെ കേട്ടതാണ്. ഇത്തരം സാഹര്യങ്ങൾ എങ്ങനെ ഒഴിവാക്കാം, അല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ കുട്ടി അകപ്പെട്ടാൽ ആദ്യം എന്താണ് ചെയ്യേണ്ടതെന്നതിനെ പറ്റി അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമാണ് ഇദ്ദേഹം.
undefined
ആദ്യമായി തന്നെ ഈ അവസരങ്ങൾ ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. അഞ്ച് വയസിന് താഴേയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികൾ ചെറിയ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്നുണ്ടെങ്കിൽ നമ്മളും കൂടെയിരിക്കാൻ ശ്രമിക്കുക.
ആഹാരം കൊടുക്കുന്ന സമയത്ത് കാരറ്റ് ആണെങ്കിലോ അല്ലെങ്കിൽ വെള്ളരിക്ക അങ്ങനെയുള്ള ഭക്ഷണങ്ങൾ കൊടുക്കുകയാണെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കൊടുക്കുക. അപ്പോൾ കുട്ടികൾക്ക് കഴിക്കാൻ എളുപ്പമായിരിക്കും. ചെറിയ കുട്ടികൾക്ക് പോപ്പ് കോൺ കൊടുക്കരുത്. കാരണം, അത് തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ഡാനിഷ് സലീം പറഞ്ഞു.
കപ്പലണ്ടി, ചിപ്സ് പോലുള്ള ഭക്ഷണങ്ങൾ ചെറുതായി പൊട്ടിച്ച് മാത്രം കൊടുക്കുക. അല്ലാതെ വരുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. മാത്രമല്ല ബട്ടൺ, ബാറ്ററി പോലുള്ള സാധനങ്ങൾ അലക്ഷ്യമായി വീടുകളിൽ ഇടാതിരിക്കാൻ ശ്രമിക്കുക. അഥവാ ഇത്തരം സാധനങ്ങൾ തൊണ്ടയിൽ പോയാൽ കുട്ടികൾക്ക് ശ്വാസം എടുക്കാതെ വരികയും മരണവെപ്രാളം കാണിക്കുകയും ചെയ്യാം.
ആ സമയത്ത് കുട്ടിയോട് ഉടനെ തന്നെ ചുമയ്ക്കാൻ പറയുക. ചുമയ്ക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന സാധനം പുറത്ത് വരുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. കുട്ടിയ്ക്ക് ചുമയ്ക്കാൻ പറ്റിയില്ലെങ്കിൽ നിൽക്കാൻ പറ്റുന്ന കുട്ടിയാണെങ്കിൽ കുട്ടിയുടെ പുറക് വശത്ത് പോയി നിന്ന് മുഷ്ടി ചുരുട്ടി കുഞ്ഞിന്റെ പൊക്കിളിന് ഭാഗത്തേയ്ക്ക് വയ്ക്കുക മറ്റേ കെെ കൊണ്ട് ആ കെെ കവർ ചെയ്ത് ഇംഗ്ലീഷിൽ ജെ എന്ന അക്ഷരം തിരിച്ച് എങ്ങനെയാണോ എഴുതുന്നത് അകത്തോട്ട് അമർത്തിയതിന് ശേഷം മുകളിലോട്ട് പൊക്കുക. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നത് തൊണ്ടയിൽ കുടുങ്ങിയ സാധനം പുറന്തള്ളാൻ സഹായിക്കും. ഇതിനെ 'heimlich maneuver' എന്നാണ് പറയുന്നത്. ഇത് ക്യത്യമായി തന്നെ ചെയ്യുക.
കുട്ടി കുഴഞ്ഞ് വീഴുകയാണെങ്കിൽ സിപിആർ കൊടുക്കണം. കുട്ടികളുടെ തൊണ്ടയിൽ വസ്തുക്കൾ കുടുങ്ങിയാൽ ആ സമയത്ത് പരിഭ്രാന്തി ഒഴിവാക്കി ഇത് ചെയ്യുകയാണ് വേണ്ടതെന്നും ഡോ. ഡാനിഷ് സലീം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona