സന്ധി വേദനയെ തടയാന്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

By Web Team  |  First Published Jan 17, 2024, 5:14 PM IST

പല കാരണങ്ങള്‍ കൊണ്ടും എല്ലിന് ബലക്ഷയം സംഭവിക്കാം. പ്രായവും പരിക്കുമെല്ലാം ഇതിലുള്‍പ്പെടുന്ന ചില കാരണങ്ങളാണ്. തണുപ്പുസമയത്ത് സന്ധി വേദന കൂടാനും സാധ്യത ഉണ്ട്. 


സന്ധിവേദനയാണ് പലരെയും അലട്ടുന്ന ഒരു പ്രശ്നം. കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന തുടങ്ങിയവയൊക്കെ പലപ്പോഴും എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും എല്ലിന് ബലക്ഷയം സംഭവിക്കാം. പ്രായവും പരിക്കുമെല്ലാം ഇതിലുള്‍പ്പെടുന്ന ചില കാരണങ്ങളാണ്. തണുപ്പുസമയത്ത് സന്ധി വേദന കൂടാനും സാധ്യത ഉണ്ട്. 

തണുപ്പുകാലത്തെ സന്ധി വേദന അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

ഒന്ന്... 

എപ്പോഴും ഉത്സാഹത്തോടെയിരിക്കാന്‍ ശ്രമിക്കുക. ശരീരം അനങ്ങാതെ ഇരിക്കുന്നത് സന്ധി വേദനയുണ്ടാകാന്‍ കാരണമാകും. 

രണ്ട്... 

വ്യായാമം ചെയ്യുക. വ്യായാമമില്ലായ്മ എല്ലുകളുടെ ആരോഗ്യത്തെ വശളാക്കുന്ന കാര്യമാണ്. അതിനാല്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. 

മൂന്ന്... 

ശരീരഭാരം കൂടാതെ നോക്കൂക. ശരീരഭാരം കൂടുന്നതും സന്ധി വേദനയുണ്ടാക്കുന്ന കാര്യമാണ്. 

നാല്...  

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.  ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

അഞ്ച്... 

തണുപ്പ് അധികം ബാധിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളും മറ്റും ധരിക്കുക. ശരീരത്തിലെ താപനില എപ്പോഴും നിലനിര്‍ത്തുക. 

ആറ്...

വെള്ളം ധാരാളം കുടിക്കുക. തണുപ്പു കാലത്ത് പലര്‍ക്കും വെള്ളം കുടിക്കാന്‍ മടിയാണ്. അതും എല്ലുകളുടെയും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനെയും മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. 

ഏഴ്... 

മഞ്ഞുകാലത്ത് വിറ്റാമിന്‍ ഡിയുടെ (സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്ന വിറ്റാമിന്‍) അഭാവവും സന്ധി വേദനകള്‍ക്ക് കാരണമാകാം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യം ആവശ്യമാണ്. കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാകാം. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ മുട്ട, ചീര, മഷ്റൂം, പാല്‍, പാലുല്‍പ്പന്നങ്ങള്‍, തൈര്, ഓറഞ്ച് ജ്യൂസ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also read: ചീത്ത കൊളസ്ട്രോളിനെ നിസാരമാക്കരുത്, ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

youtubevideo

click me!