ഫ്ലാക്സ് സീഡിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കും.
ഫ്ളാക്സ് സീഡ് പതിവായി ചർമ്മത്തിൽ ഉപയോഗിക്കുന്നത് മുഖത്തെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു.
ഫ്ളാക്സ് സീഡ് ചർമ്മസംരക്ഷണത്തിന് മികച്ചതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലുള്ള അവശ്യ പോഷകങ്ങളാൽ നിറഞ്ഞ ഫ്ളാക്സ് സീഡുകൾ ചർമ്മത്തെ പോഷിപ്പിക്കുകയും ജലാംശം നൽകുകയും ചെയ്യുന്നു. ഫ്ളാക്സ് സീഡ് വരണ്ട ചർമ്മം അകറ്റുകയും ചർമ്മത്തിൻ്റെ മൃദുത്വം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പോഷകങ്ങൾ, നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഫ്ളാക്സ് സീഡിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം കൂടുതൽ ലോലമാക്കാൻ സഹായിക്കുന്നതായി ഇൻ്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഫ്ലാക്സ് സീഡിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കും. ഫ്ളാക്സ് സീഡ് പതിവായി ചർമ്മത്തിൽ ഉപയോഗിക്കുന്നത് മുഖത്തെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു.
undefined
മുഖം സുന്ദരമാക്കാൻ ഫ്ളാക്സ് സീഡ് കൊണ്ടുള്ള ഫേസ് പാക്കുകൾ
ഒന്ന്
1 ടേബിൾസ്പൂൺ കുതിർത്ത ഫ്ളാക്സ് സീഡ്, 1 ടേബിൾ സ്പൂൺ തേൻ, 1 ടേബിൾ സ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
രണ്ട്
1 അവാക്കാഡോയുടെ പേസ്റ്റ്, 1 ടേബിൾസ്പൂൺ ഫ്ളാക്സ് സീഡ്, 1 ടേബിൾ സ്പൂൺ പാൽ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മുഖത്തെ ചുളിവുകൾ മാറാൻ മികച്ചതാണ് ഈ പാക്ക്.
മുഖം സുന്ദരമാക്കാൻ ഓട്സ് ; ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ