ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് പഴങ്ങളിതാ...

By Web Team  |  First Published Feb 2, 2023, 10:40 AM IST

കൊളസ്‌ട്രോളിന്റെ അളവ് ഒരു പരിധി കവിഞ്ഞാൽ അത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു. ജീവിതശെെലി രോഗങ്ങൾ ഒഴിവാക്കാൻ ആളുകൾ മുൻകരുതലുകൾ എടുക്കുകയും കൊളസ്ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയും വേണം.


തെറ്റായ ഭക്ഷണ ശീലങ്ങൾ ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. അത് കൊണ്ട് തന്നെ നമ്മളിൽ ഭൂരിഭാഗം പേരും ചെറുപ്രായത്തിൽ തന്നെ വിവിധ രോഗങ്ങൾക്ക് ഇരയാകുന്നു. അത്തരത്തിലുള്ള ഒരു ഗുരുതരമായ പ്രശ്‌നമാണ് ഉയർന്ന കൊളസ്ട്രോൾ. ഇത് യുവാക്കൾക്കിടയിൽ പോലും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 

കൊളസ്‌ട്രോളിന്റെ അളവ് ഒരു പരിധി കവിഞ്ഞാൽ അത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു. ജീവിതശെെലി രോഗങ്ങൾ ഒഴിവാക്കാൻ ആളുകൾ മുൻകരുതലുകൾ എടുക്കുകയും കൊളസ്ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയും വേണം.

Latest Videos

മരുന്നില്ലാതെയും കൊളസ്‌ട്രോൾ നിയന്ത്രിച്ച് നിർത്താൻ കഴിയും. ചില പഴങ്ങൾ അതിനായി സഹായിക്കുന്നു. ഈ പഴങ്ങൾ ശരീരത്തിൽ നിന്ന് ചീത്ത കൊളസ്‌ട്രോൾ നീക്കം ചെയ്യുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട നാല് പഴങ്ങൾ ഇതാ...

ആപ്പിൾ...

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും ഗുണം ചെയ്യുന്ന പഴമായി ആപ്പിൾ കണക്കാക്കപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ പോളിഫെനോൾ സഹായിക്കുന്നു. ദിവസേന ഒന്നോ രണ്ടോ ആപ്പിളുകൾ കഴിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

 

 

വാഴപ്പഴം...

വാഴപ്പഴത്തിൽ നാരുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഒന്നോ രണ്ടോ ഏത്തപ്പഴം കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു.

പൈനാപ്പിൾ...

വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ് പൈനാപ്പിൾ. ഇതിലടങ്ങിയിരിക്കുന്ന ബ്രോമെലൈൻ മൂലകങ്ങൾ രക്തത്തിലെ കൊളസ്ട്രോളിനെ വിഘടിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ഉയർന്ന കൊളസ്ട്രോളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.

 

 

അവോക്കാഡോ...

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്ന ഒലിക് ആസിഡ് അവോക്കാഡോയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അവോക്കാഡോ സലാഡുകൾ, സാൻഡ്‌വിച്ചുകൾ, സ്മൂത്തികൾ എന്നിവയിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഈ പഴങ്ങൾ കൂടാതെ ബ്ലാക്ക്‌ബെറി, സ്‌ട്രോബെറി എന്നിവ കഴിക്കുന്നതും കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

സ്തനാർബുദം കണ്ടുപിടിക്കാൻ ബ്രെസ്റ്റ് എംആർഐ ഫലപ്രദം : പഠനം

 

click me!