വിവാഹജീവിതത്തില്‍ 'സെക്സ്' പ്രധാനമാകുന്നതിനുള്ള അഞ്ച് കാരണങ്ങള്‍...

By Web Team  |  First Published Oct 11, 2022, 11:30 PM IST

എന്തുകൊണ്ടാണ് ദാമ്പത്യത്തില്‍ ലൈംഗികതയ്ക്ക് ഇത്രമാത്രം പ്രാധാന്യം സമൂഹം തന്നെ നല്‍കുന്നത്? ഇതിന് പിന്നില്‍ തീര്‍ച്ചയായും കാരണങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 


വിവാഹജീവിതത്തില്‍ ലൈംഗികതയ്ക്ക് വളരെയധികം പ്രാധാന്യമുള്ളതായി ഏവര്‍ക്കുമറിയാം. ലൈംഗികതയെന്നാല്‍ ലൈംഗികസുഖം എന്നത് മാത്രമല്ല അര്‍ത്ഥാക്കുന്നത്. ലൈംഗികത പല രീതിയിലാണ് മനുഷ്യരെ സ്വാധീനിക്കുന്നത്. ശാരീരികമായും മാനസികമായുമെല്ലാം മനുഷ്യരെ ഇത് സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതിന് ഏറെ പ്രാധാന്യം കല്‍പിക്കുന്നത്. 

എന്തുകൊണ്ടാണ് ദാമ്പത്യത്തില്‍ ലൈംഗികതയ്ക്ക് ഇത്രമാത്രം പ്രാധാന്യം സമൂഹം തന്നെ നല്‍കുന്നത്? ഇതിന് പിന്നില്‍ തീര്‍ച്ചയായും കാരണങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

ഒന്ന്...

ദാമ്പത്യബന്ധത്തില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം അല്ലെങ്കില്‍ ആത്മബന്ധത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ അടുപ്പം/ ആത്മബന്ധം വര്‍ധിപ്പിക്കുന്നതിന് സെക്സ് ഏറെ സഹായിക്കുന്നു. അപൂര്‍വമായി മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികള്‍ക്കിടയില്‍ മറ്റ് പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുമെന്ന് ഹെല്‍ത്ത് എക്സ്പര്‍ട്ടുകളും പഠനങ്ങളുമെല്ലാം ചൂണ്ടിക്കാട്ടാറുണ്ട്. 

രണ്ട്...

ലൈംഗികത വ്യക്തികളെ മാനസികമായി പോസിറ്റീവായി സ്വാധീനിക്കുന്ന വലിയൊരു ഘടകമാണ്. ആസ്വാദ്യകരമായ ലൈംഗികത സ്ട്രെസ് കുറയ്ക്കുന്നതിനും, നല്ല ഉറക്കം ലഭിക്കുന്നതിനും, സ്ട്രെസ് മുഖാന്തരം പിടിപെടുന്ന അസുഖങ്ങളകറ്റുന്നതിനുമെല്ലാം സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്നു. ലൈംഗികത ശരീരത്തെയും നല്ലരീതിയിലാണ് സ്വാധീനിക്കുക. ഒന്നാമതായി, രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനാണ് ഇത് സഹായിക്കുന്നത്. ഹോര്‍മോണ്‍ ഉത്പാദനത്തിലും ലൈംഗികത സ്വാധീനിക്കുന്നു. ഇതുവഴി മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സന്തോഷകരമായി ജീവിതത്തെ അഭിമുഖീകരിക്കുന്നതിനും സഹായകമാകുന്നു.

മൂന്ന്...

മനുഷ്യൻ സാമൂഹികജീവിയാണെന്ന് ഏവര്‍ക്കുമറിയാം. പരസ്പരം ആശ്രയിച്ചും പിന്തുണച്ചുമെല്ലാം മുന്നോട്ട് പോകാനായെങ്കില്‍ മാത്രമാണ് എളുപ്പത്തില്‍ വിജയങ്ങള്‍ കയ്യടക്കാൻ സാധിക്കുക. ഇതിന് പങ്കാളികള്‍ക്കിടയിലുള്ള ലൈംഗികത വളരെയധികം സഹായിക്കുന്നു. ഒരുമിച്ച് ഉണ്ടാവുകയെന്ന ചിന്ത മനസില്‍ ഉറപ്പിക്കാനും, അതില്‍ നിന്നുപോകാനും ലൈംഗികത സഹായിക്കുന്നു. തൊഴില്‍പരമായ ഉന്നതിക്കും സാമൂഹികമായ ഉന്നതിക്കുമെല്ലാം ഇത് ഗുണകരമായി വരുന്നു.

നാല്...

ദാമ്പത്യത്തിലെ സജീവമായ ലൈംഗികത പങ്കാളികളായ ഇരുവരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കും. ശരീരത്തെ ചൊല്ലിയോ പ്രായത്തെ ചൊല്ലിയോ എല്ലാം സ്വാഭാവികമായും വ്യക്തികളില്‍ വന്നേക്കാവുന്ന അപകര്‍ഷതകളെ മറികടക്കാൻ ആരോഗ്യകരമായ ലൈംഗികത ഒരുപാട് സഹായിക്കാം. ഇതും വ്യക്തിയുടെ എല്ലാ തരത്തിലുള്ള ഉന്നമനത്തെയും സ്വാധീനിക്കുന്നു. 

അഞ്ച്...

പെരുമാറ്റത്തില്‍ വരാവുന്ന മോശം ഘടകങ്ങളെ നീക്കുന്നതിനും ലൈംഗികത ഏറെ സഹായകമാണ്. ആസ്വാദ്യകരമായ ലൈംഗികതയുള്ളൊരു വ്യക്തി അല്‍പം കൂടി സംയമനത്തോടെയും പാകതയോടെയും പെരുമാറാം. എളുപ്പത്തില്‍ ദേഷ്യപ്പെടുന്ന സ്വഭാവം, ഉത്കണ്ഠ, അക്ഷമ, അശ്രദ്ധ എല്ലാം പരിഹരിക്കുന്നതിന് നല്ല ലൈംഗികജീവിതം സഹായിക്കുന്നു. 

Also Read:- പുരുഷന്മാരിലെ ഉന്മേഷമില്ലായ്മ; അറിയാം കാരണങ്ങളും പരിഹാരങ്ങളും...

tags
click me!