എപ്പോഴും 'സ്ട്രെസ്' ആണോ? പരിഹരിക്കാൻ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്നത്...

By Web Team  |  First Published Jan 17, 2023, 10:41 PM IST

ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ അത് തീര്‍ച്ചയായും സ്ട്രെസ് കൈകാര്യം ചെയ്യുന്നതിന് വലിയ അളവ് വരെ സഹായിക്കും. അത്തരത്തില്‍ സ്ട്രെസ് അകറ്റുന്നതിനായി പതിവായി ചെയ്യേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 


മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് എന്നത് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം കാരണമായി വരാറുണ്ട്. അതുകൊണ്ട് തന്നെ സ്ട്രെസ് കൈകാര്യം ചെയ്ത് പരിശീലിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. 

വീട്ടില്‍ നിന്നോ, ജോലിസ്ഥലത്ത് നിന്നോ, സാമൂഹിക-രാഷ്ട്രീയമേഖലയില്‍ നിന്നോ എല്ലാം വ്യക്തികള്‍ക്ക് സ്ട്രെസ് വരാം. സ്ട്രെസിനെ കൈകാര്യം ചെയ്യണമെങ്കില്‍ ആദ്യം ഇതിന്‍റെ ഉറവിടം മനസിലാക്കാൻ സാധിക്കണം. ശേഷം ഇതിനെ അല്‍പം കൂടി ആരോഗ്യകരമായി സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും അതില്‍ പ്രവര്‍ത്തിക്കാനും സാധിക്കണം. 

Latest Videos

ഒപ്പം തന്നെ ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ അത് തീര്‍ച്ചയായും സ്ട്രെസ് കൈകാര്യം ചെയ്യുന്നതിന് വലിയ അളവ് വരെ സഹായിക്കും. അത്തരത്തില്‍ സ്ട്രെസ് അകറ്റുന്നതിനായി പതിവായി ചെയ്യേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

സ്ട്രെസ് പതിവാണെങ്കില്‍ നിര്‍ബന്ധമായും എപ്പോഴും ആക്ടീവ് ആയിരിക്കാൻ ശ്രദ്ധിക്കുക. വീട്ടുജോലികളോ, കായികവിനോദങ്ങളോ, ജിമ്മിലെ വര്‍ക്കൗട്ടോ എല്ലാം ഇതിന് ആശ്രയിക്കാവുന്ന മാര്‍ഗങ്ങളാണ്. ഇത് വലിയ മാറ്റം തന്നെയാണ് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരിക. കാരണം ഇന്ന് മിക്കവരും ദീര്‍ഘനേരം ഇരുന്നുള്ള ജോലിയാണ് അധികവും ചെയ്യുന്നത്. 

രണ്ട്...

യോഗ- ധ്യാനം പോലുള്ള മാര്‍ഗങ്ങളും സ്ട്രെസിനെ കുറച്ചുകൊണ്ടുവരുന്നതിന് ഏറെ സഹായിക്കും. എന്നാലിത് എല്ലാവര്‍ക്കും ഒരുപോലെ യോജിക്കണമെന്നില്ല. വ്യക്തിത്വമനുസരിച്ച് ഇതിലേക്കും പോകാവുന്നതാണ്. യോഗ ശരീരത്തിനൊപ്പം തന്നെ മനസിനെയും വളരെയധികം സ്വാധീനിക്കാറുണ്ട്.

മൂന്ന്...

നാം കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ ശാരീരികാരോഗ്യത്തോടൊപ്പം തന്നെ മാനസികാരോഗ്യത്തെയും സ്വാധീനിക്കാൻ നല്ലതോതില്‍ കഴിവുണ്ട്. അതിനാല്‍ സമഗ്രമായ ഡയറ്റ് പാലിക്കാൻ ശ്രദ്ധിക്കുക. ബാലൻസ്ഡ് ആണ് ഡയറ്റ് എന്ന് ഉറപ്പിക്കുക. ഭക്ഷണത്തിന് ക്രമം വയ്ക്കുക. പുറത്തുനിന്നുള്ള ഭക്ഷണം, പ്രോസസ്ഡ് ഫുഡ്, പാക്കറ്റ് ഫുഡ്, കൃത്രിമമധുരം അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ എന്നിവയെല്ലാം പരമാവധി കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക. മദ്യപാനവും പുകവലിയുമുണ്ടെങ്കില്‍ ഇതും സ്ട്രെസ് കൂട്ടുമെന്ന് മനസിലാക്കുക. ജീവിതരീതി മാറ്റാൻ എപ്പോഴും പ്രയാസമായിരിക്കും. എന്നാല്‍ ഒരിക്കല്‍ മാറ്റാൻ സാധിച്ചാലേ അതിന്‍റെ വ്യത്യാസം മനസിലാക്കാനും സാധിക്കൂ. 

നാല്...

സ്ട്രെസ് തോന്നുമ്പോള്‍ അല്‍പം ചായ കഴിക്കുന്നത് നല്ലതാണ്. ചായയിലടങ്ങിയിരിക്കുന്ന പരിമിതമായ കഫീൻ ആണ് ഇതിന് സഹായകമാകുന്നത്. എന്നാല്‍ മധുരമൊഴിച്ച ചായ അധികമാകുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും മനസിലാക്കുക. എന്ന് മാത്രമല്ല- ഇതൊരു താല്‍ക്കാലിക പരിഹാരവുമാണ്. ഗ്രീൻ ടീ പോലുള്ള ഹെര്‍ബല്‍ ചായകളെ പതിവായി ആശ്രയിക്കുന്നത് പക്ഷേ സ്ട്രെസ് പതിവായവര്‍ക്ക് ആശ്വാസം നല്‍കാൻ സഹായിക്കും. 

അഞ്ച്...

ചെയ്യാനുള്ള കാര്യങ്ങള്‍ ക്രമപ്പെടുത്തി ആ ക്രമം പാലിച്ച് പോകാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം നിങ്ങളു
ടെ ഉത്പാദനക്ഷമത കുറയാം. ഇത് വീണ്ടും സ്ട്രെസ് വര്‍ധിപ്പിക്കുകയേ ഉള്ളൂ. ക്രമേണ വിഷാദരോഗത്തിലേക്ക് വരെ എത്താൻ ഇത് വഴിയൊരുക്കും. ഏത് വിധേനയും ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക. ഇതില്‍ വിട്ടുവീഴ്ച ചെയ്യുകയേ അരുത്. ജോലികള്‍ കൂടിക്കിടക്കുന്നത് ഒരു പരിധി കഴിഞ്ഞാല്‍ കൈകാര്യം ചെയ്യാനേ സാധിക്കാതെ വരാം.

Also Read:- വ്യക്തിത്വം മികച്ചതാക്കാം; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

click me!